പ്രിയപ്പെട്ടവരെ 'മറക്കാതിരിക്കാം'

ഏറ്റവും വികാസം പ്രാപിച്ച നാഡീവ്യവസ്ഥയുള്ളത് മനുഷ്യനാണ്. മനുഷ്യ​െൻറ നാഡീവ്യവസ്ഥയെ ബാധിക്കുന്ന പല രോഗങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് അൽ​ൈഷമേഴ്സ്​. സെപ്റ്റംബർ 21ന് ലോക അൽ​ൈഷമേഴ്സ് ദിനം എത്തുമ്പോൾ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ രോഗത്തെ പരിചയപ്പെടാം.

അൽ​ൈഷമേഴ്സ്

തലച്ചോറിലെ നാഡീകലകളിൽ അലയമായ പ്രോട്ടീൻ (പ്ലേക്) അടിഞ്ഞുകൂടുമ്പോൾ ന്യൂറോണുകൾ നശിക്കുന്നതാണ് അൽ​ൈഷമേഴ്‌സ്

ലക്ഷണങ്ങൾ

  • ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരിച്ചറിയാൻ കഴിയാതെവരുക
  • കേവല ഓർമകൾ പോലും ഇല്ലാതാവുക
  • ദിനചര്യകൾ തെറ്റുക
  • പേര്, സ്ഥലനാമം, തീയതി, ദിവസം എന്നിവ ഓർത്തെടുക്കാൻ കഴിയാതെവരുക

ജീവിതം ദുഷ്കരം

ത​െൻറ പഴയ ജീവിതത്തെക്കുറിച്ച് ഓർമകൾ ഇല്ലാതെ ജീവിക്കുന്നവരാണ് അൽ​ൈഷമേഴ്സ് രോഗികൾ. ഇവർക്ക്​ പ്രിയപ്പെട്ടവരെപോലും തിരിച്ചറിയാൻ സാധിക്കാതെവരുന്നു.

മൂന്നു ഘട്ടങ്ങളാണ് അൽ​ൈഷമേഴ്സ് രോഗത്തിനുള്ളത്.

ഓരോ ദിവസവും വഷളായിവരുന്ന രോഗമാണ് അൽ​ൈഷമേഴ്സ്. രോഗം തിരിച്ചറിഞ്ഞാലും വർഷങ്ങ​േളാളം രോഗി ജീവിക്കും. രോഗിക്ക് തലച്ചോറിലാണ് ആദ്യം മാറ്റങ്ങൾ ഉണ്ടാവുക.

ഉറപ്പാക്കാവുന്ന മാറ്റങ്ങൾ

ഒരാൾക്ക് അൽ​ൈഷമേഴ്സാണോ എന്ന് ഉറപ്പിക്കുന്നതിന് പ്രകടമായ ചില മാറ്റങ്ങൾ അയാൾ കാണിച്ചിരിക്കും. സ്വന്തം പേര് പറയാൻ ബുദ്ധിമുട്ട്, ആൾക്കാരുടെ പേരുകൾ ഓർത്തുവെക്കാനുള്ള ബുദ്ധിമുട്ട്, ജോലികൾ ചെയ്തുതീർക്കാൻ കഴിയാതെ വരുക, വിലപ്പെട്ട വസ്തുക്കൾ കൃത്യമായി കൈകാര്യം ചെയ്യാതിരിക്കുക എന്നിവയാണവ.

തുടർന്ന് മുൻകാല കാര്യങ്ങൾ മറക്കുക, നിരാശ തോന്നുക, സ്വന്തം മേൽവിലാസമോ ഫോൺ നമ്പറോ മറന്നുപോവുക, പഠിച്ച സ്ഥാപനം ഓർത്തെടുക്കാൻ കഴിയാതെവരുക, മലമൂത്ര വിസർജനം നിയന്ത്രിക്കാൻ കഴിയാതെവരുക, പകൽ സമയങ്ങളിൽ കൂടുതൽ ഉറങ്ങുക എന്നീ ലക്ഷണങ്ങളും കാണിക്കും.


അവസാന ഘട്ടം

ഒന്നും മിണ്ടാതെ, സ്വന്തം ചലനം നിയന്ത്രിക്കാനാവാതെ, നടക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടി മറ്റുള്ളവരെ ആശ്രയിച്ച് മാത്രം കഴിയേണ്ട അവസ്ഥയാണിത്. പാർക്കിൻസൺസ്, അപസ്മാരം ,കുഷ്ഠം, പോളിയോ എന്നിവയും നാഡീവ്യവസ്ഥയെ തകരാറിലാക്കുന്ന രോഗങ്ങളാണ്.

ഇൗ രോഗം കണ്ടെത്തിയ ഡോ. അലോയ്​സ്​ അൽ​െഷെ​മർ എന്നയാളുടെ പേരിലാണ്​ അൽ​ൈഷമേഴ്​സ്​ അറിയ​െപ്പടുന്നത്​.

Tags:    
News Summary - world alzheimer's day september 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.