നിരഞ്​ജൻ ഇനി സ്​കൂളിലെ സ്​റ്റാർ ആക്​ടർ

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായാണ് പ്ലസ്​ ടു വിദ്യാർഥിയായ നിരഞ്​ജ​െൻറ പുതിയ സ്കൂളിലേക്കുള്ള കാൽവെപ്പ്​. പുതിയ കൂട്ടുകാരും അധ്യാപകരും 2020ലെ മികച്ച ബാലതാരത്തെ സ്വീകരിക്കാനുള്ള തിരക്കിലും. ത​െൻറ രണ്ടാം ചിത്രത്തിൽ പുരസ്കാരനേട്ടം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ഇൗ കൊച്ചുമിടുക്കൻ. നിരഞ്​ജ​െൻറ വിശേഷങ്ങൾ...

ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'കാസിമിെൻറ കടൽ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്. അവാർഡ് പ്രഖ്യാപിക്കുന്ന ദിവസമോ അവാർഡ് വിവര​േമാ അറിഞ്ഞിരുന്നില്ല. എെൻറ മൂത്തമ്മയാണ് വിളിച്ചുപറയുന്നത് അവാർഡ് ലഭിച്ചെന്ന്. പിന്നീട് ടി.വി വെച്ചുനോക്കി. അപ്പോൾ എെൻറ ചിത്രവും പേരും കാണിക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും സന്തോഷമായി അവാർഡ് ലഭിച്ചപ്പോൾ. സ്കൂളിലെ പുതിയ കൂട്ടുകാർക്കൊന്നും ഞാൻ അഭിനയിക്കുമെന്ന് അറിയില്ല. ഇനി സ്കൂൾ തുറന്നുചെല്ലുേമ്പാൾ കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കണം.


നാവായിക്കുളം ഗവ. എച്ച്.എച്ച്.എസിലാണ് ഇപ്പോൾ പഠിക്കുന്നത്. കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്കൂളിൽ പഠിക്കുേമ്പാൾ സാപ്പിയൻസ് എന്ന കലാസാംസ്കാരിക സംഘടന ഒരു നാടകക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ക്യാമ്പിൽവെച്ച് പരിചയപ്പെട്ടതാണ് നാടകസംവിധായകനായ റജു ശിവദാസ് സാറിനെ. അദ്ദേഹമാണ് സിനിമയിലേക്ക് വഴിതുറന്നുതന്നതും. അതിനുമുമ്പ് ഒരുപാട് വേദികളിൽ നാടകത്തിലെ പ്രധാന വേഷത്തിൽ തിളങ്ങിയിരുന്നു.

'രമേശൻ ഒരു പേരല്ല' എന്നതാണ് ആദ്യ ചിത്രം. ചെറിയ വേഷമായിരുന്നു ചിത്രത്തിൽ. 'കാസിമിെൻറ കടലി'ൽ 'ബിലാൽ' എന്ന മുഴുനീള വേഷം ചെയ്യാൻ അവസരം ലഭിച്ചു. മുഖ്യകഥാപാത്രത്തിെൻറ സുഹൃത്തായ അനാഥ ബാലനാണ് ബിലാൽ. വർക്കലയിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷ സംസാരിക്കുന്ന ഒരു കുട്ടിയെ സിനിമയിലേക്ക് ആവശ്യമുണ്ടെന്ന് റജു സർ അറിയിച്ചതിനെ തുടർന്നാണ് വർക്കലയിൽ ഒാഡിഷനെത്തിയത്. പത്താം ക്ലാസിൽ പഠിക്കുേമ്പാഴായിരുന്നു ഒാഡിഷൻ. അതിൽ തിരഞ്ഞെടുക്കപ്പെട്ടു. നല്ല സിനിമയാണെന്ന് അറിയാമായിരുന്നു. എന്നാൽ, അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.


നവംബർ ഒന്നുമുതൽ പഠിക്കാനും കളിക്കാനും സ്കൂളിൽ പോണം. ഒന്നരവർഷത്തോളമായി സ്കൂളിൽ പോകാൻ പറ്റിയിരുന്നില്ലല്ലോ. അവാർഡ് കിട്ടിയപ്പോൾ അധ്യാപകരെല്ലാം വരുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

നാവായിക്കുളത്താണ് നിരഞ്​ജ​െൻറ കൊച്ചുകുടുംബം. കെട്ടിടനിർമാണ തൊഴിലാളിയായ സുമേഷാണ് പിതാവ്. മാതാവ്​: സുജ. സഹോദരി ഗായത്രി ബിരുദവിദ്യാർഥിയാണ്.

Tags:    
News Summary - Niranjan now the star actor of the school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.