കോഴിക്കോട്: കടുപ്പമേറിയ വേനലിന് വിട നൽകി ഇടതടവില്ലാതെ പെയ്യുന്ന മൺസൂൺ മഴ കക്കാടംപൊയിലിനെ കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ഈ മലയോര ഗ്രാമത്തിലേക്ക് മഴക്കാലത്തിന്റെ വന്യഭംഗി ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്കാണ്. നഗരങ്ങളിലെ തിരക്കുകളിൽ നിന്നും മാറി, മലയോരത്തിന്റെ ശാന്തതയും കുളിരും തേടിയാണ് ആളുകൾ ഇവിടേക്ക് എത്തുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 2200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കക്കാടംപൊയിലിൽ ഇപ്പോൾ പകൽ സമയത്തുപോലും കനത്ത മഞ്ഞും തണുപ്പുമാണ് അനുഭവപ്പെടുന്നത്. കുന്നിൻചെരിവുകളെ തൊട്ടുരുമ്മി കടന്നുപോകുന്ന കാർമേഘങ്ങളും പച്ചപ്പുതച്ച താഴ്‌വരകളും കക്കാടംപൊയിലിന് ടൂറിസ്റ്റുകൾ നൽകിയ 'മിനി ഗാവി' എന്ന പേരിനെ അന്വർത്ഥമാക്കുന്നു. തുടർച്ചയായി പെയ്യുന്ന മഴയോടെ ഇവിടുത്തെ പ്രധാന ആകർഷണമായ കോഴിപ്പാറ വെള്ളച്ചാട്ടം കൂടുതൽ വശ്യവും സജീവവുമായിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ പഴശ്ശി ഗുഹ കാണാനും ഇതോടൊപ്പം സഞ്ചാരികൾ എത്തുന്നുണ്ട്.
ഊർങ്ങാട്ടിരി, കൂടരഞ്ഞി, ചാലിയാർ പഞ്ചായത്തുകളിലെ ചെറിയൊരു ഗ്രാമം മാത്രമായിരുന്നു കക്കാടംപൊയിലിൽ ഇന്ന് മുന്നൂറിൽ കൂടുതൽ റിസോർട്ടുകൾ, മലയോര റോഡുകൾ ഉൾപ്പെടെ ഗ്രാമത്തിന്റെ വികസനവും ഇതിനകം ഉയർന്നു കഴിഞ്ഞു. ബലിപെരുന്നാൾ ദിവസം കക്കാടംപൊയിലിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് ഉണ്ടായിരുന്നത്. അത്ര നിസ്സാരമായി മല കയറി മുകളിൽ എത്താൻ സാധിക്കില്ല. അതിന് ഒരു ദിവസം രാവിലെ ഒരുങ്ങി തന്നെ വേണം ഇവിടേക്ക് എത്താൻ. തുടർന്ന് വനഭൂമിയിലൂടെയും സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെയും മണ്ണും കല്ലും താണ്ടിയ വഴിയിലൂടെ ഏകദേശം അരമണിക്കൂർ നടന്നുവേണം കുരിശുമല ഉൾപ്പെടെയുള്ള വ്യൂ പോയിന്റിന്റെ മുകളിൽ എത്താൻ. ഓഫ് റോഡ് ജീപ്പുണ്ടെങ്കിൽ വേഗത്തിൽ എത്താൻ ചില കുറുക്കുവഴികളും ഈ മലയിലേക്കുണ്ട്. അങ്ങനെ മലമുകളിൽ എത്തിക്കഴിഞ്ഞാൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത കാഴ്ചകളാണ് മലനിരകൾ ഓരോ സഞ്ചാരിക്കും സമ്മാനിക്കുക. അതിരാവിലെ വെളിച്ചം കൂടുതൽ എത്തുന്നതോടുകൂടി കോടമഞ്ഞ് പതുക്കെ മലയിൽനിന്ന് നീങ്ങി തുടങ്ങും. പിന്നെ കാണുന്ന മലയുടെ താഴ്വാരങ്ങളിൽ കാണുന്ന കാഴ്ചകൾ.
അതിശക്തമായ മഴയിൽ യാത്ര ഒഴിവാക്കണം; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
മഴക്കാല ടൂറിസം സജീവമാകുമ്പോഴും സഞ്ചാരികൾ കർശനമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും പൊലീസും ദുരന്തനിവാരണ സേനയും നിർദ്ദേശിക്കുന്നു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് എന്നിവയ്ക്കുള്ള സാധ്യതയുള്ളതിനാൽ അതിശക്തമായ മഴയുള്ള ദിവസങ്ങളിൽ കക്കാടംപൊയിലിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
പ്രധാന നിർദ്ദേശങ്ങൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.