കേരളത്തിലെത്തിയ യൂറോപ്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിലത്തെിയ  യൂറോപ്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ കഴിഞ്ഞ വര്‍ഷത്തെ ഈ കാലയളവിനെ അപേക്ഷിച്ച് 4.8 ശതമാനം വര്‍ധന. ഈവര്‍ഷം ജനുവരി-ഒക്ടോബര്‍ കാലയളവില്‍ 420247 യൂറോപ്യന്‍ യാത്രികരാണ് സംസ്ഥാനത്ത് എത്തിയത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 401063 വിനോദസഞ്ചാരികള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നത്തെിയിരുന്നു.

കേരള ടൂറിസം ഇതര വിദേശരാജ്യങ്ങളില്‍ പുത്തന്‍വിപണി കണ്ടത്തെിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും യൂറോപ് സംസ്ഥാനത്തിന്‍െറ മികച്ച പരമ്പരാഗത വിപണിയായി തുടരുകയാണെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. 2009ലെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന്  കരകയറുന്നതിന് പ്രതിബന്ധങ്ങളുണ്ടെങ്കിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍  സഞ്ചാരികളത്തെിയത്  ശുഭസൂചകമാണ്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍  ഈ വര്‍ഷം നിര്‍ണായകവളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള  വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ജനുവരി മുതല്‍ ആഗസ്റ്റ് 15 വരെ 4.5 ശതമാനം വളര്‍ച്ച കൈവരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, ഫിന്‍ലാന്‍ഡ്, നെതര്‍ലന്‍ഡ്സ്, പോര്‍ചുഗല്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നാണ് കഴിഞ്ഞവര്‍ഷം ധാരാളം പേര്‍ എത്തിയത്.

കേരളത്തിന്‍െറ ഏറ്റവും വലിയ യൂറോപ്യന്‍ വിപണിയായ  ബ്രിട്ടനില്‍നിന്ന് 125795 പേര്‍ ഈ വര്‍ഷം കേരളത്തിലത്തെി. കഴിഞ്ഞവര്‍ഷം ഇത്  119605 ആയിരുന്നു. സംസ്ഥാനത്തിന്‍െറ രണ്ടാമത്തെ വലിയ യൂറോപ്യന്‍ വിപണിയായ ഫ്രാന്‍സില്‍ നിന്ന് ഒക്ടോബര്‍ വരെ 75216 പേര്‍ എത്തി. കഴിഞ്ഞവര്‍ഷം ഇത് 73368 ആയിരുന്നു. ജര്‍മന്‍ സഞ്ചാരികളുടെ എണ്ണം 59225 ല്‍ നിന്ന് 61962 ആയി.  മാന്ദ്യത്തിന്‍െറ പിടിയിലായ ഇറ്റലിയില്‍നിന്ന് ഒക്ടോബര്‍വരെ 20489 പേര്‍ എത്തിയിരുന്നു. കഴിഞ്ഞവര്‍ഷം 4620 സഞ്ചാരികളായിരുന്നു  ഫിന്‍ലാന്‍ഡില്‍ നിന്ന് എത്തിയത്. ഇക്കൊല്ലം ഇത് 4895 ആയി. നെതര്‍ലന്‍ഡ്സില്‍നിന്ന് 12541 പേര്‍ എത്തി. കഴിഞ്ഞവര്‍ഷം ഇത് 11632 ആയിരുന്നു. 2014 ലെ 1635ല്‍ നിന്ന് 1787 സഞ്ചാരികളാണ് പോര്‍ചുഗലില്‍നിന്ന് ഇക്കൊല്ലമത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.