മഴ ശക്തമായതോടെ സജീവമായ പലകപ്പാണ്ടി വെള്ളച്ചാട്ടം
Posted On
date_range Updated On
date_range വെള്ളിക്കൊലുസണിഞ്ഞ് തെന്മല
കൊല്ലങ്കോട്: മഴ ശക്തമായതോടെ തെന്മല വെള്ളിക്കൊലുസണിഞ്ഞു. 18ലധികം ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളാണ് മഴയെത്തിയതോടെ തെന്മലയിൽ സജീവമായത്. ചെമ്മണാമ്പതി മുതൽ എലവഞ്ചേരി വളവടിയിലെ നീർച്ചാട്ടക്കുന്ന് വരെയുള്ള 18 വെള്ളച്ചാട്ടങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയിൽ സജീവമായത്.
പലകപ്പാണ്ടി, സീതാർകുണ്ട്, നിന്നുകുത്തി, ചുക്രിയാൽ, പാത്തിപ്പാറ, കുരങ്ങ്തോട് എന്നീ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകുന്നത് ആറ് കിലോമീറ്റർ ദൂരപരിധിയിൽ ദൃശ്യമാണ്.
വെള്ളച്ചാട്ടം കാണാൻ ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.