പാകിസ്താൻ ഭീകരവാദ സംഘടനയുമായി ബന്ധമുള്ള മൂന്നുപേർ ബഡ്ഗാം പൊലീസിന്റെ പിടിയിൽ

ബഡ്ഗാം: ഭീകര പ്രവർത്തനങ്ങളുടെ കണ്ണികളെ തുടച്ച് നീക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജമ്മു കശ്മീരിൽ ലഷ്കർ ഇ-ത്വയ്ബ ബന്ധമുള്ള മൂന്ന് ഭീകരെ ജമ്മു കശ്മീരിലെ ബഡ്ഗ പൊലീസ് അറസ്റ്റ് ചെയ്തു. മീരിപോറ ബീർവായിൽ നിന്നുള്ള മുനീർ അഹമദ്, അഗ്ലർ പഠാനിൽ നിന്നുള്ള മുസമിൽ അഹമദ്, ഇഷ്ഫാഖ് പണ്ഡിറ്റ് എന്നിവരാണ് പിടിയിലായത്. മഗാം ടൗണിലെ കവൂസ നർബൽ ഏരിയയിൽ നിന്നാണ് ഇവരെ പിടികൂടിയത്.

ഭീകരരിൽ നിന്ന് പിസ്റ്റൾ, ഹാൻഡ് ഗ്രനേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. യു.എ.പി.എ പ്രാകരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിൽ അറസ്റ്റിലായവർ 2020 ൽ പാകിസ്താനിലേക്ക് പാലായനം ചെയ്യുകയും പിന്നീട് ലഷ്കർ ഇ-ത്വയ്ബയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്ത ആബിദ് ഖയൂമുമായി അടുത്ത ബന്ധം പുലർത്തുന്നതായി കണ്ടെത്തി.

പ്രതികൾ പാകിസ്താനിലിരുന്നാണ് ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഇവർ അറസ്റ്റിലായ പ്രദേശത്ത് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്ന പ്രവർത്തനങ്ങളും പരിശീലനങ്ങളും ഏകോപിപ്പിച്ചിരുന്നതായി കണ്ടെത്തി.

Tags:    
News Summary - Three arrested who connected with pakistan terror group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.