പ​ച്ച​വി​രി​ച്ച്​ ഗ്രീ​ൻ മു​ബ​സ​റ

പ​ച്ച​വി​രി​ച്ച കു​ന്നു​ക​ളും ത​ടാ​ക​ങ്ങ​ളും ചേ​ർ​ന്ന മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​മാ​ണ് ഗ്രീ​ൻ മു​ബ​സ​റ. ഹ​രി​ത ന​ഗ​ര​ത്തി​ന്‍റെ ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ അ​ൽ​ഐ​നി​ൽ എ​ത്തു​ന്ന​വ​രു​ടെ പ്ര​ധാ​ന സ​ന്ദ​ർ​ശ​ന കേ​ന്ദ്ര​ങ്ങ​ളാ​ണ് ഗ്രീ​ൻ മു​ബ​സ​റ​യും ജ​ബ​ൽ ഹ​ഫീ​ത്തും. ജ​ബ​ൽ ഹ​ഫീ​ത്തി​ന്‍റെ താ​ഴ്‌​വ​ര​യി​ലാ​ണ് ഗ്രീ​ൻ മു​ബ​സ​റ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഗ്രീ​ൻ മു​ബ​സ​റ​യു​ടെ പ്ര​ത്യേ​ക​ത വി​ശാ​ല​മാ​യ പു​ൽ​മേ​ടു​ക​ളാ​ണ്. ഇ​വി​ടെ​ക്കു​ള്ള റോ​ഡി​ന് ഇ​രു​വ​ശ​വും മ​ര​ങ്ങ​ളും കു​ന്നു​ക​ളും പു​ൽ​ത്ത​കി​ടി​ക​ളും കൊ​ണ്ട് മ​നോ​ഹ​ര​മാ​ണ്.

കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണ് ഗ്രീ​ൻ മു​ബ​സ​റ. കു​ട്ടി​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള പ്ര​ദേ​ശ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സൈ​ക്കി​ളു​ക​ളും മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും വാ​ട​ക​ക്കെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വും കു​തി​ര സ​വാ​രി​യു​മൊ​ക്കെ ഇ​വി​ടെ ല​ഭ്യ​മാ​ണ്. ആ​ക​ർ​ഷ​ണീ​യ​മാ​യ മ​റ്റൊ​ന്ന്​ ഇ​വി​ടെ​യു​ള്ള ത​ടാ​ക​വും ഡാ​മു​മാ​ണ്. ത​ടാ​ക​ത്തി​ലൂ​ടെ ബോ​ട്ടി​ങ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​ൽ നി​റ​യെ മ​ത്സ്യ​ങ്ങ​ൾ തു​ള്ളി​ക​ളി​ക്കു​ന്ന​ത് ഓ​രു കാ​ഴ്ച ത​ന്നെ​യാ​ണ്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മെ​ല്ലാം മ​ത്സ്യ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാം.

ചൂ​ടു​വെ​ള്ളം ത​ണു​ത്ത വെ​ള്ള​വും പ്ര​വ​ഹി​ക്കു​ന്ന നീ​ർ​ച്ചാ​ലു​ക​ളാ​ണ്​ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഈ ​പ്ര​ദേ​ശം ഒ​ന്ന് ചു​റ്റി​ക്ക​റ​ങ്ങി കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി റോ​ഡി​ലൂ​ടെ ഓ​ടു​ന്ന കൊ​ച്ചു തീ​വ​ണ്ടി​യു​മു​ണ്ട്. ആ​സ്വാ​ദ്യ​ക​ര​മാ​യ മ​റ്റൊ​രു വി​നോ​ദ​മാ​ണ് ക്യാ​മ്പി​ങ്. സ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മെ​ല്ലാം ക്യ​മ്പി​ങ്ങി​ന്​ സൗ​ക​ര്യ​വു​മു​ണ്ട്. ബാ​ർ​ബി​ക്യു ഉ​ണ്ടാ​ക്കാ​നു​ള്ള പ്ര​ത്യേ​ക സ്ഥ​ല​വും ഇ​തി​നോ​ട് ചേ​ർ​ന്ന് ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഗ്രീ​ൻ മു​ബ​സ​റ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും വാ​ഹ​ന പാ​ർ​ക്കി​ങ്ങു​മെ​ല്ലാം സൗ​ജ​ന്യ​മാ​ണ്. ത​ണു​പ്പ് കാ​ല​മാ​യ​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ ഏ​റെ​യാ​ണ് ഇ​വി​ടെ. വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലി​ൽ ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം പ​ല​പ്പോ​ഴും നി​യ​ന്ത്രി​ക്കാ​റു​മു​ണ്ട്. 

Tags:    
News Summary - Green Mubazzarah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.