ഇൻറർനെറ്റ്​ പോയാൽ പരക്കംപായുന്ന ​ക്രോമിലെ ദിനോസർ ഇതാ ത്രീഡിയിൽ

അപാര സ്​പീഡുള്ള ഇൻറർനെറ്റിൽ ഓൺലൈനിൽ വിരാജിക്കുന്ന സമയത്ത്​ പെട്ടന്ന്​ നെറ്റ്​ പോയി തലചൊറിഞ്ഞിരിക്കാത്തവ ർ ചുരുക്കമായിരിക്കും. ലോകത്ത്​ ഏറ്റവും ഉപയോക്​താക്കളുള്ള ഗൂഗിൾ ക്രോം ബ്രൗസർ ഇത്തരം ഘട്ടങ്ങളിൽ ആളുകളെ ഇരു ന്നിടത്ത്​ നിന്നും എഴുന്നേൽക്കാതിരിക്കാൻ ഒരു മാർഗം കണ്ടെത്തിയിരുന്നു. അതാണ്​ ‘ടി-റെക്​സ്​ റണ്ണർ’ എന്ന ഓഫ്​ല ൈൻ ഗെയിം. നെറ്റ്​ പോയാൽ ലോഡാവാതെ ഇരിക്കുന്ന ക്രോം വെബ്​പേജിൻെറ മധ്യഭാഗത്താണ്​​ പെൻസിൽ കൊണ്ട്​ അലക്ഷ്യമായി വരച്ചതുപോലൊരു ദിനോസർ നിശ്ചലനായി നിൽക്കുക.

അതിലൊന്ന്​ ക്ലിക്ക്​ ചെയ്​താൽ മൂപ്പർ ഓട്ടം തുടങ്ങും. ഓടിയോടി പോകുന്ന ദിനോസർ നെറ്റ്​പോയിരിക്കുന്നവർക്കുള്ള മികച്ച സമയംകൊല്ലിയാണെന്ന്​ പറയാം. ക്രോമിൻെറ യുഎക്​സ്​ ഡിസൈനർ എഡ്വാർഡ്​ സങ്ങാണ്​ ടി-റെക്​സ്​ റണ്ണറിൻെറ ശിൽപി. 2014ലായിരുന്നു ഇത്​ ക്രോമിൻെറ അവിഭാജ്യ ഘടകമായത്​.

എന്നാൽ ആറ്​ വർഷത്തിന്​ ശേഷം നമ്മുടെ ടി-റെക്​സ്​ അണ്ണനെ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചിരിക്കുകയാണ്​ ഒരു വിരുതൻ​. ഗിതബിലെ ഡെവലപ്പറായ അബ്രഹാം തുഗലോവ്​ 3D ഫോർമാറ്റിലേക്കാണ്​ ഗെയിമിനെ മാറ്റിയത്​. പശ്ചാത്തല സംഗീതവും മികച്ച ഗ്രാഫിക്​സും ഗെയിമിനെ രസകരമാക്കുന്നുണ്ട്​. എന്നാൽ ഗെയിം നിലവിൽ ഔദ്യോഗികമല്ല. കളിക്കാൻ ഇൻറർനെറ്റ്​ വേണംതാനും.

ഗെയിം കളിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ ഈ ലിങ്കിൽ (ടി-റെക്​സ്​ 3D) ക്ലിക്ക്​ ചെയ്യാം. ആദ്യം ഒരു ഇറർ മെസ്സേജ്​ വരുമെങ്കിലും പച്ച നിറത്തിലുള്ള ഭാഗത്ത്​ ക്ലിക്ക്​ ചെയ്​താൽ നിങ്ങൾക്ക്​ ഗെയിം കളിച്ച്​ തുടങ്ങാം. റഷ്യൻ ഭാഷയിലുള്ള പേജ്​ ഇംഗ്ലീഷിലേക്ക്​ മൊഴിമാറ്റേണ്ടി വരുമെന്നും ശ്രദ്ധിക്കുക.

Tags:    
News Summary - You Can Now Play the Chrome T-Rex Runner Game in 3D-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.