മുംബൈ: ഞൊടിയിടയില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയും ഒത്ത ഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന യന്ത്രവനിത സോഫിയ മുംബൈയിൽ ഐ.ഐ.ടിയുടെ വേദിയില്‍ പ്രത്യക്ഷപ്പെട്ടത് സാരിയുടുത്തായിരുന്നു.
സോഫിയക്കായി ട്വിറ്ററിലൂടെ ആരാധകരയച്ച ചോദ്യങ്ങളുമായി വേദിയില്‍ അവതാരക. കൗതുക കാഴ്ചയിലേക്ക് കണ്ണും കാതും നട്ട് ഓഡിറ്റോറിയത്തിന് അകത്തും പുറത്തും ആയിരങ്ങൾ. ചോദ്യങ്ങള്‍ തുടങ്ങി. ഉത്തരങ്ങള്‍ കൊണ്ട് സോഫിയ കാണികളെ ആവേശം കൊള്ളിച്ചു. കൈയടിയും ആരവവുമായി അവര്‍ കോരിത്തരിച്ചു. അതാവരുന്നു ചോദ്യം. മൗലികമായ ഒരുപാട് കാര്യങ്ങള്‍ക്ക് പരിഹാരം കാണാനുണ്ടെന്നിരിക്കെ റോബോട്ടുകള്‍ക്ക് വേണ്ടി കോടികള്‍ െചലവഴിക്കുന്നതിനോട് എന്തുപറയുന്നു. സോഫിയ മിണ്ടിയില്ല.
സാങ്കേതികതടസ്സത്തെ തുടർന്ന് തല്ക്കാലം സോഫിയയുടെ പരിപാടി നിർത്തുകയാണെന്ന് സംഘാടകര്‍. ആളുകള്‍ മടങ്ങാന്‍ തുടങ്ങവെ വീണ്ടും വിളംബരം. സോഫിയയുടെ ചോദ്യോത്തരം തുടങ്ങുമെന്ന്. ആവേശം പരത്തി വീണ്ടും സോഫിയ ചുണ്ടനക്കി. ലോകത്താദ്യമായി ഒരു രാജ്യത്തിെൻറ പൗരത്വം നേടിയ റോബോട്ടാണ് സോഫിയ. സൗദിയാണ് സോഫിയക്ക് പൗരത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.