ഫോണുകൾക്ക്​ ചാർജർ നൽകില്ലെന്ന്​ സാംസങ്ങ്; ആവശ്യമുള്ളവർക്ക്​ പണംകൊടുത്ത്​ വാങ്ങാം​   

ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും​ വലിയ പ്രശ്​നങ്ങളിലൊന്നാണ്​ ഇ വേസ്​റ്റ് അഥവാ ഇലക്​ട്രോണിക്​ വേസ്​റ്റ്​​. വീടുകളും തെരുവുകളും തീരങ്ങളും മലകളുമെല്ലാം നേരിടുന്ന വലിയ വെല്ലുവിളിയാണ്​ ഇ വേസ്​റ്റുകളുടെ ആധിക്യം. ഈ സാഹചര്യത്തിലാണ്​ ഇലക്​​ട്രോണിക്​സ്​ ഭീമനായ സാംസങ്ങ്​ പുതിയൊരു തീരുമാനം എടുത്തിരിക്കുന്നത്​.

തങ്ങൾ വിൽക്കുന്ന മൊബൈൽ ഫോണുകൾക്ക്​ സൗജന്യമായി ചാർജർ നൽകില്ലെന്നാണ്​ സാംസങ്ങി​​െൻറ തീരുമാനം. വീടുകളിൽ ചാർജറുകൾ കുമിഞ്ഞുകൂടുന്നതായും അതിനാൽതന്നെ ചാർജർ നിർബന്ധമില്ലെന്നുമാണ്​ കമ്പനിയുടെ വിലയിരുത്തൽ. ആവശ്യമുള്ളവർ പണംകൊടുത്ത്​ വാങ്ങ​ട്ടെ എന്നും സാംസങ്ങ്​ പറയുന്നു. 


പുതിയ തീരുമാനത്തിനുപിന്നിൽ ചില സാമ്പത്തിക താൽപ്പര്യങ്ങളും കമ്പനിക്കുണ്ട്​. ചിലവുകുറക്കൽ തന്നെയാണതിൽ പ്രധാനം. കോവിഡ്​ മൂലമുണ്ടായ പ്രതിസന്ധി കൊറിയൻ ഇലക്​​േടാണിക്​സ്​ ഭീമനേയും ബാധിച്ചിട്ടുണ്ട്​. ഫൈവ്​ ജി ഫോണുകൾ നിർമിക്കുന്നതിന്​ കൂടുതൽ പണം മുടക്കേണ്ട സ്​ഥിതിയും നിലവിലുണ്ട്​. ചാർജറുകൾ ഒഴിവാക്കാനുള്ള മറ്റൊരു കാരണം വയർലെസ്സ്​ ചാർജറുകളുടെ കടന്നുവരവാണ്​.

സാമ്പത്തികമായി മെച്ചപ്പെട്ട രാജ്യങ്ങളിൽ മിക്ക വീടുകളിലും വയർലെസ്സ്​ ചാർജറുകളണ്ട്​. അവർക്ക്​ എല്ലാ ഫോണുകൾക്കൊപ്പവും ചാർജർ നൽകേണ്ടതില്ല. സാംസങ്ങി​​െൻറ പ്രധാന എതിരാളിയായ ആപ്പിളും തങ്ങളുടെ ഐഫോൺ 12ൽ ചാർജർ ഒഴിവാക്കുമെന്ന്​ റിപ്പോർട്ട്​ ഉണ്ടായിരുന്നു. സാംസങ്ങ്​ ഉടൻ തീരുമാനം നടപ്പാക്കാനിടയില്ലെന്നും 2021വരെ നിലവിലെ സ്​ഥിതി തുടരുമെന്നും കൊറിയയിലെ ഇ.ടി ന്യൂസ്​ റിപ്പോർട്ട്​ ചെയ്യുന്നു.  

Tags:    
News Summary - Samsung Phones May Not Come With a Charger in the Box Starting Next Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.