വമ്പന്മാർ വില കുറച്ച് വിപണി പിടിക്കാൻ ശ്രമിക്കുന്നതിനിടെ എൽ.ഇ.ഡി ടി.വികളും കമ്പ്യൂട്ടർ മോണിറ്ററുകളുമായി പോളറോയ്ഡ് ഇന്ത്യയിലേക്ക്. കാമറകളുടെ ലോകത്ത് അനിഷേധ്യസ്ഥാനമുള്ള അമേരിക്കൻ കമ്പനി പോളറോയ്ഡ് ഉത്തർപ്രദേശ് ആസ്ഥാനമായ പവർഫുൾ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി നിർമാണത്തിന് കൂട്ടുകെട്ടുറപ്പിച്ചു. നോയിഡയിലെ ഇവരുടെ ഫാക്ടറിയിലാണ് മോണിറ്ററുകളും ടി.വികളും കൂട്ടിയിണക്കുകയെന്ന് പോളറോയ്ഡ് അറിയിച്ചു. ആദ്യഘട്ടത്തിൽ മൂന്ന് എൽ.ഇ.ഡി ടി.വികളും മൂന്ന് മോണിറ്ററുകളുമാണ് പുറത്തിറക്കുക.
19 ഇഞ്ചിന് 7,999 രൂപ, 24 ഇഞ്ചിന് 9,499 രൂപ, 32 ഇഞ്ചിന് 13,999 രൂപ എന്നിങ്ങനെയാണ് എൽ.ഇ.ഡി ടി.വികളുടെ വില. മോണിറ്ററുകൾക്ക് 3,499 രൂപ മുതൽ 4,599 രൂപ വരെയാണ്. ആമസോൺ വഴി ഒാൺലൈനിലും കടകളിലും ലഭിക്കും. ആഗോള തലത്തിൽ കാമറക്ക് പുറമെ ടി.വികൾ, സൺഗ്ലാസ്, പ്രിൻറർ, ഹെഡ്ഫോണുകൾ എന്നിവയാണ് പോളറോയ്ഡ് നിർമിക്കുന്നത്. 2016ൽ ഇന്ത്യൻ പങ്കാളിത്തത്തിൽ ഇന്ത്യൻ വിപണിയിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 22,000 കോടിയുടെ ഇന്ത്യൻ എൽ.ഇ.ഡി ടി.വി വിപണി ലക്ഷ്യമിട്ടാണ് പോളറോയ്ഡിെൻറ നീക്കം.
ഇന്ത്യൻ എൽ.ഇ.ഡി ടി.വി വിപണിയുടെ 80 ശതമാനവും കൈയാളുന്ന എൽ.ജി, സാംസങ്, സോണി എന്നീ കമ്പനികൾ വില 15 ശതമാനത്തോളം കുറച്ച് മത്സരം കടുപ്പിച്ചിരിക്കുകയാണ്. അതേസമയം, ആഗോള തലത്തിൽ വില കുറച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 32^42 ഇഞ്ച് വലുപ്പമുള്ള ടി.വികളാണ് വിൽക്കുന്നതിൽ 55 ശതമാനവും. ചെറുകിട ബ്രാൻഡുകളായ മൈക്രോമാക്സ്, ഇൻഡക്സ്, ടി.സി.എൽ, ബി.പി.എൽ, സാൻസുയി എന്നിവയിൽനിന്നുള്ള ഭീഷണി ചെറുക്കാനാണ് വില കുറച്ചത്. വൻകിടക്കാരെക്കാൾ 2000 മുതൽ 10,000 വരെ വിലക്കുറവിലാണ് ചെറുകിടക്കാരുടെ വിൽപന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.