??.??. ??????

സുരക്ഷ പിഴവ്​ ചൂണ്ടിക്കാണിച്ച മലയാളി യുവാവിന്​ മൈക്രോസോഫ്​റ്റി​െൻറ അനുമോദനം 

മനാമ: ബഹ്​റൈൻ പ്രവാസിയായ മലയാളി യുവാവിന്​ ‘മൈക്രോസോഫ്​റ്റ്​’ കമ്പനിയുടെ അനുമോദനം. ഒാൺലൈൻ സേവനരംഗത്തുണ്ടാകുന്ന സുരക്ഷാവീഴ്​ച ചൂണ്ടിക്കാണിച്ചതിനാണ്​ കൊല്ലം തേവലക്കര സ്വദേശിയും മനാമ ബിസിനസ്​ പാർക്കിൽ ജീവനക്കാരനുമായ ബി.എം. ലൈഷാജ്​ അനുമോദനത്തിന്​ അർഹനായത്​. ഡൊമൈനിൽ രജിസ്​റ്റർ ചെയ്​തവരുടെ പാസ്​വേഡ്​ വൈദഗ്​ധ്യമുള്ളവർക്ക്​ ഒ.ടി.പിയുടെയോ ഇ^മെയിൽ റീകൺഫർമേഷ​​​െൻറയോ നൂലാമാലകളില്ലാതെ റീസെറ്റ്​ ചെയ്യാനാകും. ഇക്കാര്യമാണ്​ മൈക്രോസോഫ്​റ്റിനെ അറിയിച്ചത്​. തുടർന്ന്​ ഇത്തരം പ്രശ്​നങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നവരുടെ പട്ടികയിൽ കമ്പനി ലൈഷാജിനെയും ഉൾപ്പെടുത്തുകയായിരുന്നു. മെക്കാനിക്കൽ എഞ്ചിനിയറിങ്​ ബിരുദ ധാരിയായ ലൈഷാജ്​ സ്വന്തം താൽപര്യം കൊണ്ടാണ്​ ​െഎ.ടി രംഗത്ത്​ സജീവമാകുന്നത്​. നേരത്തെ ‘ഇൻറൽ’ കമ്പനിയിൽ നിന്നും ഇത്തരം അനുമോദനം നേടിയിട്ടുണ്ട്​. 

 

Tags:    
News Summary - microsoft bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.