4ജി എല്‍.ടി.ഇ സംവിധാനവുമായി എച്ച്​.പി 14എസ് നോട്ട്ബുക്കുകള്‍

എച്ച്.പി 14എസ് നോട്ട്ബുക്കുകള്‍ അവതരിപ്പിച്ചു. 4ജി എല്‍.ടി.ഇ കണക്റ്റിവിറ്റിയോടെയാണ് പുതിയ നോട്ട്ബുക്കുകള്‍ എത്തുന്നത്. മുമ്പ് എച്ച്.പിയുടെ പ്രീമിയം നോട്ട്ബുക്കുകളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. എച്പി 14എസ് ഐ3, ഐ5 പ്രോസസ്സര്‍ നോട്ട്ബുക്കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. 
പവലിയന്‍ എക്‌സ്360 14 ഐ5 പ്രോസസ്സര്‍ ജൂലൈ ഒന്നു മുതല്‍ വിപണിയിലെത്തും. ലോക്​ഡൗണിനെ തുടര്‍ന്ന്  ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കുറഞ്ഞ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡിനേയും ഹോം വൈഫൈയേയും അപേക്ഷിച്ച് വേഗതയേറിയതും സുരക്ഷിതവുമായ ഇൻറര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതില്‍ 4ജി എൽ.ടി.ഇ നിര്‍ണായക പങ്കുവഹിക്കുന്നു. ഇത്തരക്കാർക്ക്​ മിതമായ നിരക്കില്‍ എൻറര്‍പ്രൈസ് ഗ്രേഡ് കണക്റ്റിവിറ്റിയും സുരക്ഷയും പുതിയ എച്ച്​.പി 14 നോട്ട്ബുക്കുകള്‍ ഉറപ്പുനല്‍കുന്നു.

1.53 കിലോഗ്രാം മാത്രമാണ് എച്ച്​.പി 14 എസി​​െൻറ ഭാരം. ഫാസ്​റ്റ്​ ചാര്‍ജിങ്ങോടുകൂടിയ ബാറ്ററി ഒമ്പത് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. 78 ശതമാനം സ്‌ക്രീന്‍ ടു ബോഡി മൈക്രോ എഡ്ജ് ഡിസ്‌പ്ലേയാണുള്ളത്. ഐ3 പ്രോസസറും 4 ജിബി റാമുമുള്ള എച്ച്​.പി 14എസിന് 44,999 രൂപയും ഐ 5 പ്രോസസറും 8 ജിബി റാമുമുള്ള എച്ച്.പി 14 എസിന് 64,999 രൂപയുമാണ് വില. എച്ച്.പി പവലിയന്‍ എക്‌സ്360 14 ഐ5ന് 84,999 രൂപയാണ് വില. 

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്​റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ നോട്ട്ബുക്കുകള്‍ ഇന്‍ ബില്‍റ്റ് ഇൻറല്‍ എക്‌സ്.എം എം 7360 4ജി എൽ.ടി.ഇ6 വേഗതയേറിയതും സുരക്ഷിതവുമായ കണക്റ്റിവിറ്റി നല്‍കുന്നു. എച്ച്.പി ട്രൂ വിഷന്‍ 720പി എച്ച്.ഡി കാമറയുടേയും ഡിജിറ്റല്‍ ഇൻറഗ്രേറ്റഡ് മൈക്രോഫോണി​​െൻറയും പിന്തുണ ഉപയോക്താക്കളെ കണക്റ്റഡായി നിലനിര്‍ത്തുന്നു. ഭാരം കുറഞ്ഞ 14എസ് നോട്ട്ബുക്കില്‍ അള്‍ട്രാനാരോ ബെസലുള്ള മൈക്രോ എഡ്ജ് എഫ്.എച്ച്.ഡി ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു സൂപ്പര്‍ സ്പീഡ് സി ടൈപ്പ്, രണ്ട് എ ടൈപ്പ് , മള്‍ട്ടി മീഡിയ എസ്.ഡി കാര്‍ഡ് റീഡര്‍, എച്ച്.ഡി.എം.ഐ എന്നിവ ഉള്‍പ്പെടെ ആറ്​ പോര്‍ട്ടുകളുണ്ട്. ജിഗാബൈറ്റ് ഫയല്‍ ട്രാന്‍സ്ഫര്‍ വരെ പിന്തുണക്കുന്ന ബ്ലൂടൂത്ത് 5 കോംബോ കണക്ടിവിറ്റിയും ഇതിലുണ്ട്​.

ഇന്റല്‍ ഐറിസ് പ്ലസ് ഗ്രാഫിക്‌സുള്ള പത്താം തലമുറ ഇൻറല്‍ പ്രോസസറാണ് എച്ച്.പി പവലിയന്‍ എക്‌സ്360 14 മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷിത കണക്റ്റിവിറ്റിക്കായി 4ജി എല്‍.ടി.ഇ സിം സ്ലോട്ടും വേഗത്തിലുള്ള ഡാറ്റ കൈമാറ്റത്തിനായി ടൈപ്പ് സി പോര്‍ട്ടും അടങ്ങിയിരിക്കുന്നു. എച്ച്.പി പവലിയന്‍ എക്‌സ്360 14ന് 11 മണിക്കൂര്‍ ബാറ്ററി ലൈഫാണുള്ളത്. 

ഡ്യുവല്‍ സ്പീക്കറുകള്‍, ബി & ഒ ഓഡിയോ, എച്ച്.പി ഓഡിയോ ബൂസ്​റ്റ്​ എന്നിവയുമുണ്ട്. സ്‌ക്രീന്‍ടുബോഡി അനുപാതം 82.47% വാഗ്ദാനം ചെയ്യുന്ന മൂന്ന്​ വശങ്ങളുള്ള മൈക്രോ എഡ്ജ് ബെസെല്‍ ഡിസ്‌പ്ലേയാണ് എച്ച്.പി പവലിയന്‍ എക്‌സ്360 14ല്‍ ഉപയോഗച്ചിരിക്കുന്നത്. 

Tags:    
News Summary - hp launched new notebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.