ന്യൂയോർക്: ലോകത്തിന് പുതിയ ഭീഷണിയായി ഉടൻ എത്തിയേക്കാവുന്ന ‘കൊലയാളി റോബോട്ടുകൾ‘ വികസിപ്പിക്കപ്പെടുന്നത് തടയാനാവശ്യപ്പെട്ട് പ്രമുഖ റോബോട്ടിക് വിദഗ്ധർ. പ്രമുഖ ശതകോടീശ്വരൻ ഇലോൺ മസ്ക് ഉൾപ്പെടെ ഇൗ രംഗത്തെ 116 പേർ ഒപ്പുവെച്ച കത്തിലാണ് യുദ്ധമുഖത്ത് ‘കൃത്രിമ ബുദ്ധി’ പുതിയ അപായം വിതക്കാനുള്ള സാധ്യതയെ കുറിച്ച മുന്നറിയിപ്പുള്ളത്.
ആയുധ നിർമാണത്തിന് റോബോട്ടുകൾ ഉപയോഗിക്കപ്പെടാൻ സാധ്യത അടുത്തെത്തിയെന്നും ഇത് നിരോധിക്കണമെന്നുമാണ് ആവശ്യം. യുദ്ധരംഗത്ത് മൂന്നാം തലമുറ റോബോട്ടുകൾ ഉപയോഗിക്കപ്പെട്ടു തുടങ്ങിയാൽ ആക്രമണത്തിന് തീവ്രത പിന്നെയും കൂടുമെന്നും ഇത് സർവനാശത്തിലേക്കാകും എത്തിക്കുകയെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.
തീവ്രവാദികളും ഏകാധിപതികളും ഇവ നിരപരാധികൾക്കുമേൽ വ്യാപകമായി ഉപയോഗിച്ചേക്കും. ഹാക്ക് ചെയ്ത് ദുരുപയോഗവും സർവത്ര സംഭവിക്കും. ധാർമികമായി ശരിയല്ലാത്ത സാേങ്കതികത നിരോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ‘കൊലയാളി റോബോട്ടു’കളെ കുറിച്ച് രണ്ടു വർഷം മുമ്പ് സ്റ്റീഫൻ ഹോക്കിങ് ഉൾപ്പെടെ 1,000േത്താളം പ്രമുഖർ ചേർന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മനുഷ്യ ഇടപെടൽ ആവശ്യമില്ലാതെ ഇരകളെ സ്വയം നിർണയിച്ച് ഇല്ലാതാക്കാൻ ശേഷിയുള്ളതാണ് ‘കൊലയാളി റോബോട്ടുകൾ’. നിലവിൽ ഇത് യാഥാർഥ്യമായില്ലെങ്കിലും അധികം വൈകാതെ സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.