കുമ്പസാരത്തിന് സഹായിക്കാൻ മൊബൈൽ ആപ്പും

മാഡ്രിഡ്​: വിശ്വാസികൾക്ക് കുമ്പസരിക്കുനന്നത് സഹായിക്കാൻ ഇനി മൊബൈൽ ആപ്പും. സ്പെയിനിലെ ഒരു കമ്പനിയാണ് തെറ്റുകൾ ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം ചെയ്യാൻ സഹായിക്കുന്ന ആപ്പുമായി രംഗത്തെത്തിയത്. ആദ്യ ഘട്ടത്തിൽ സെപ്​യിനിൽ മാത്രമാവും ആപ്പി​െൻറ സേവനം ലഭ്യമാകുക. സെപ്​യിനിലെ പുരോഹിതനായ റിക്കാർഡോ ലാറ്ററോയാണ്​ കുമ്പസരിക്കാൻ മൊബൈൽ ആപ്പ്​ എന്ന ആശയവുമായി മുന്നോട്ട്​ വന്നത്​. പ്രശ്​സതമായ പോക്കിമാൻ ഗെയിമി​െൻറ രൂപത്തിലാണ്​ പുതിയ ആപ്പും പ്രവർത്തിക്കുക.

വ്യാഴാഴ്​ചയാണ്​ ഇതിനായുള്ള 'കൺഫെസർ ഗോ' എന്ന ആപ്പ്​ സെപ്​യിനിൽ പുറത്തിറക്കിയത്​.ആപ്​ളിക്കേഷനിലൂടെ അത്​ ഉപയോഗിക്കുന്ന ആളിന്​ കാത്തോലിക്​ പുരോഹിതനുമായി നേരിട്ട്​  സംസാരിക്കാനാവും. 
ഇതിനോടകം ആയിരക്കണക്കിന്​ ആളുകളാണ്​ ആപ്പ്​ ഡൗൺലോഡ്​ ചെയ്​തെടുത്തത്​. സേവനം നൽകുന്നതിനായി നൂറിലേറെ പുരോഹിതൻമാർ ആപ്പിൽ ചേർന്ന്​ കഴിഞ്ഞു

ആപ്പ്​ ഡൗലോഡ്​ ചെയ്യു​േമ്പാൾ യൂസറുടെ ലോക്കഷനടക്കമുള്ള കാര്യങ്ങൾ ആപ്​ളിക്കേഷൻ മനസിലാക്കും. ശേഷം ആ പ്രദേശത്ത്​ കുമ്പസാരം കേൾക്കാൻ തയാറുള്ള പുരോഹിതൻമാരുടെ വിവരങ്ങൾ നൽകും. അവരിലേക്ക്​ എത്താനുള്ള മാപ്പ്​ ഉൾപ്പെടയുള്ളവയും പുതിയ ആപ്പ്​ യൂസറിനായി നൽകും. പുരോഹിതൻമാരുടെ ചിത്രങ്ങളുൾപ്പടെ അവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാവും. ആപ്പിളി​െൻറ ആപ്പ്​ സ്​റ്റോർ കൺസഫർ ഗോ ആപ്പി​െൻറ ബീറ്റ വേർഷൻ ലഭ്യമാണ്​.

വൈകാതെ തന്നെ ആപ്പ്​ മറ്റ്​ രാജ്യങ്ങളിലും ലഭ്യമാവുമെന്ന്​ ഡെവൽപ്പേഴ്​സിനെ ഉദ്ധരിച്ച്​ റഷ്യൻ പത്രം റിപ്പോർട്ട്​ ചെയ്യുന്നു. ​അമേരിക്കയുൾപ്പടെയുള്ള ചില രാജ്യങ്ങളിൽ അടുത്ത വർഷം തന്നെ ആപ്പി​െൻറ ലോഞ്ചിങ്​ ഉണ്ടാവുമെന്നാണ്​ ലഭിക്കുന്ന സൂചനകൾ. പുരോഹിതൻമാർ ആപ്പിനോട്​ പോസിറ്റീവായാണ്​ പ്രതികരിക്കുന്നതെന്നും പത്ര റിപ്പോർട്ടുകൾ പറയുന്നു.
 

Tags:    
News Summary - Have a sudden urge to confess your sins? Right now? Use this smartphone app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.