പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ എല്ലാവർക്കും എന്തും എഴുതാനും പറയാനും അവസരമൊരുക്കുന്ന മാധ്യമമാണ് ഫേസ്ബുക്ക് അടങ്ങുന്ന സോഷ്യൽ നെറ്റ്വർകിങ് സൈറ്റുകൾ. സ്വന്തം െഎഡിൻറിറ്റി പുറത്ത് പറയാൻ ഇഷ്ടമില്ലാത്തവർക്ക് അത് മറച്ച് പിടിക്കാനും ഉയർന്ന നിലയിലുള്ള യൂസർമാർക്ക് സ്വന്തം വോളിൽ അവരുടെ സാമൂഹിക വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്താനുമുള്ള സ്വാതന്ത്ര്യം അത് നൽകുന്നു.
എന്നാൽ ഫേസ്ബുക് ഇനി പണക്കാരനും പാവപ്പെട്ടവനും ഇടത്തരക്കാരനും വ്യത്യസ്ത രീതിയിലായിരിക്കും ലഭിക്കുക. ഉപയോക്താക്കളുടെ സാമൂഹിക സാമ്പത്തിക നില കണ്ടെത്താൻ പുതിയ വിവരസാേങ്കതിക വിദ്യയുടെ നിർമാണത്തിനുള്ള കഠിന ശ്രമത്തിലാണ് സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്ക്.
ഒരു വിഭാഗീയത മണക്കുന്നുണ്ട് അല്ലേ. പ്രക്ഷോഭവുമായി ഇറങ്ങുന്നതിന് മുമ്പ് എന്താണ് സുക്കർബർഗിെൻറ ആശയം എന്ന് പരിശോധിക്കാം.
എന്തിനാണീ വിഭാഗീയത
ഉപയോക്താക്കളെ മൂന്ന് ക്ലാസുകളായി തിരിക്കാനുള്ള കാരണം പരസ്യങ്ങളാണ്. അതെ ! ഫേസ്ബുക്കിൽ നീരാടുന്ന ഒാൺലൈൻ ജീവികൾക്ക് അവരുടെ സാമ്പത്തിക സാമൂഹിക നിലയനുസരിച്ചുള്ള സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ തേർഡ് പാർട്ടി കമ്പനികൾക്ക് അവസരമൊരുക്കുകയാണ് സുക്കർബർഗും കൂട്ടരും. കമ്പനികൾക്ക് അവരുടെ ഉൽപന്നങ്ങളുടെ പരസ്യങ്ങൾ കോടികൾ വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കളിൽ എത്തിക്കാം.
താഴെ തട്ടിലുള്ളവർക്ക് വാങ്ങിക്കാൻ കഴിയുന്ന സാധനസേവനങ്ങളുടെ പരസ്യങ്ങൾ അവരുടെ ക്ലാസിലുള്ളവർക്ക് മാത്രമായി ലഭ്യമാക്കും. പണക്കാർക്കും ഇടത്തരക്കാർക്കും വെവ്വേറെ പരസ്യങ്ങൾ. നിലവിൽ ഉപയോക്താക്കളിൽ എല്ലാ തരം പരസ്യങ്ങളും എത്താറുണ്ടെങ്കിലും സമീപ ഭാവിയിൽ അതെല്ലാം അവസാനിച്ചേക്കും. ആകർഷകമായും ഫലവത്തായും പരസ്യങ്ങൾ നൽകാം എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പുതിയ പദ്ധതി.
എങ്ങനെ വിഭജിക്കും
വർകിങ് ക്ലാസ്, മിഡിൽ ക്ലാസ്, അപ്പർ ക്ലാസ് എന്നിങ്ങനെ ഉപയോക്താക്കളെ വേർതിരിക്കാൻ ഫേസ്ബുക്ക് റേഷൻ കാർഡുകൾ ചോദിക്കില്ല. നീല നിറമുള്ള മുഖപുസ്തകത്തിന് ഒാറഞ്ചും പച്ചയും കളർ നൽകിയുള്ള വേർതിരിവും സുക്കർബർഗിെൻറ ഉദ്ദേശത്തിലില്ല. ഉപയോക്താക്കളുടെ സാമൂഹിക സാമ്പത്തിക ഭദ്രതയളക്കാൻ ഫേസ്ബുക്ക് വിവരസാേങ്കതിക വിദ്യ തന്നെയാണ് ഉപയോഗിക്കുക.
ഉപയോക്താവിെൻറ വിദ്യാഭ്യാസം, വീടിെൻറ ഉടമസ്ഥത, ഇൻറർനെറ്റ് യൂസേജ് എന്നിവ ഒാേട്ടാമാറ്റിക് ആയി കണ്ടെത്താനുള്ള ടെക്നോളജിയുടെ പണിപുരയിലാണ് ഫേസ്ബുക്ക്. അതിനായി യൂസർമാരോട് ചോദ്യങ്ങൾ ചോദിക്കാനുള്ള ഫീച്ചർ ഉപയോഗപ്പെടുത്തും. 20 -30 വയസ്സുള്ളവരോട് അവർ എത്ര ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നു? എന്ന തരത്തിലുള്ള ചോദ്യങ്ങളും 30 - 40 വയസ്സുവരെയുള്ളവരോട് അവരുടെ ഉടമസ്ഥതയിലുള്ള പ്രോപർട്ടികളെ കുറിച്ചുള്ള ചോദ്യങ്ങളും ഫേസ്ബുക്ക് ചോദിച്ചേക്കാം.
ഉപയോക്താവിെൻറ യാത്രാ വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും ഒരു വർഷത്തിലെ വരുമാന വിവരവും വരെ ചോദിച്ചേക്കാം. ഫേസ്ബുക്കിൽ നാം ചെയ്യുന്നതെല്ലാം നിരീക്ഷണത്തിന് വിധേയമാവുകയും അതിലൂടെ നമ്മുടെ സാമൂഹിക സാമ്പത്തിക നില ഉൗഹിച്ച് അത് വഴി നമ്മെ പല ക്ലാസുകളായി വിഭജിക്കാനും ഫേസ്ബുക്ക് തുനിയും എന്ന കാര്യം ഉറപ്പാണ്.
എന്തായാലും ഫേസ്ബുക്കിെൻറ പുതിയ നീക്കം സാമൂഹിക മാധ്യമങ്ങളിൽ വരും ദിവസങ്ങളിൽ ചർച്ചയാകാനും മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.