റീമിക്സ് ഉണ്ടെങ്കില്‍ പി.സികളിലും ആന്‍ഡ്രോയിഡ് ഗെയിം കളിക്കാം

ഡെസ്ക്ടോപുകളിലും ലാപ്ടോപുകളിലും ആന്‍ഡ്രോയിഡ് ആപുകളും ഗെയിമുകളും കിട്ടിയെങ്കിലെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഇതിന് അവസരമൊരുക്കകയാണ് ജൈഡ് ടെക്നോളജിയുടെ റീമിക്സ് ഒ.എസ് പ്ളെയര്‍ (Remix OS  Player). വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ ആന്‍ഡ്രോയിഡ് ഗെയിമുകള്‍ കളിക്കാന്‍ സൗകര്യമൊരുക്കുന്ന ആന്‍ഡ്രോയിഡ് ഗെയിം എമുലേറ്റര്‍ ആണിത്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ് അടിസ്ഥാനമായ റീമിക്സ് ഒ.എസ് പ്ളെയര്‍ ആന്‍ഡ്രോയിഡ് ഗെയിമുകളും ആപുകളും വിന്‍ഡോസ് പി.സിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. നിലവില്‍ വിന്‍ഡോസ് പി.സികളില്‍ മാത്രമാണ് ഈ പ്ളെയര്‍ കിട്ടുക എങ്കിലും താമസിയാതെ ആപ്പിള്‍ മാക് കമ്പ്യൂട്ടറിനുള്ള പതിപ്പും എത്തും.

വിന്‍ഡോസ് 7 (64 ബിറ്റ്) നോ അതിന് മുകളിലോയുള്ള വിന്‍ഡോസ് കമ്പ്യൂട്ടര്‍, കോര്‍ ഐത്രീ പ്രോസസര്‍, നാല് ജി.ബി റാം, എട്ട് ജി.ബി മെമ്മറി എന്നിവ റീമിക്സ് ഒ.എസ് പ്ളെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ വേണം. പി.സിയില്‍ സൗജന്യമായി  .exe ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. പ്രത്യേക വിന്‍ഡോയിലാണ് ഈ പ്ളെയര്‍ തുറക്കുക. ഗൂഗിള്‍ പ്ളേ സ്റ്റോറിലും ഇതുവഴി കയറി പി.സിയില്‍ ആന്‍ഡ്രോയിഡ് ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഒരേസമയം പല വിന്‍ഡോകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനും മൗസ് ഉപയോഗിക്കാനുമുള്ള സൗകര്യമുണ്ട്. ഒരേസമയം പല ആപ്പുകള്‍ തുറക്കാനും പല ഗെയിമുകള്‍ കളിക്കാനും കഴിയും. കീബോര്‍ഡും മൗസും ഉപയോഗിച്ച് ഗെയിമുകള്‍ ഫലപ്രദമായി കളിക്കാം. ഡൗണ്‍ലോഡ് ചെയ്യാന്‍ http://www.jide.com/remixosplayer ഉപയോഗിക്കുക. 

ആന്‍ഡ്രോയിഡ് ആപുകള്‍ വിന്‍ഡോസ് പി.സിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കമ്പനി നേരത്തെ റീമിക്സ് ഒ.എസ് എന്ന ഓപറേറ്റിങ് സിസ്റ്റം പുറത്തിറക്കിയിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ ആന്‍ഡ്രോയിഡിന്‍െറ ഡെസ്ക്ടോപ് പതിപ്പാണിത്. ഈവര്‍ഷം ജനുവരിയിലാണ് ആന്‍ഡ്രോയിഡ് 4.3 ജെല്ലിബീന്‍ അടിസ്ഥാനമാക്കി റീമിക്സ് ഒ.എസിന്‍െറ പരീക്ഷണ പതിപ്പ് പുറത്തിറക്കിയത്. ജൂലൈയില്‍ മാര്‍ഷ്മലോയ്ക്കുള്ള Remix OS 3.0ഉം അവതരിപ്പിച്ചു. പി.സിയില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ ലഭ്യമാക്കുന്ന എമുലേറ്റര്‍ ആണ് ബ്ളൂസ്റ്റാക്സ്. എന്നാല്‍ ബ്ളൂസ്റ്റാക്സ് ആപ് പ്ളെയര്‍ ലോലിപോപ് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.