മൂന്ന്​ മണിക്കൂറിൽ ചാർജാവുന്ന 10,000എം.എ.എച്ച്​ ബാറ്ററിയുമായി കെ 10,000 പ്രോ

ബീജിങ്​: ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഒൗകിടെൽ   10000 എം.എ.എച്ച്​ ബാറ്ററിയുള്ള ഫോൺ അവതരിപ്പിക്കും എന്ന​റിയിച്ചാണ്​ 2015ൽ വാർത്തകളിലിടം പിടിച്ചത്​. രണ്ട്​ വർഷത്തിന്​ ശേഷം പുറത്ത്​ വരുന്ന റിപ്പോർട്ടുകളനുസരിച്ച്​ വൻ ബാറ്ററി ശേഷിയുള്ള ഫോൺ കമ്പനി വൈകാതെ അവതരിപ്പിക്കും. ജൂൺ ആദ്യവാരത്തിൽ ഫോണി​​​െൻറ ലോഞ്ചിങ്​ നിർവഹിക്കാനാണ്​ ഒൗകിടെല്ലി​​​െൻറ പദ്ധതി.

മൂന്ന്​ മണിക്കുറിനുള്ളിൽ പൂർണമായും ചാർജാവുന്ന കെ 10,000 പ്രോ 1000 എം.എ.എച്ച്​ ബാറ്ററിയുമായിട്ടായിരിക്കും വിപണിയിലെത്തുക. 5.5  ഇഞ്ച്​ ഡിസ്​പ്ലേ, മീഡിയടെക്​ പ്രോസസർ, 3 ജി.ബി റാം, 32 ജി.ബി മെമ്മറി എന്നിവയായിരിക്കും ഫോണി​​​െൻറ മറ്റ്​ പ്രധാന സവിശേഷതകൾ.

മെറ്റാലിക്​ ഫിനിഷിങ്ങോട്​ കൂടിയ ഫോണി​​​െൻറ ടീസർ ചിത്രങ്ങളാണ്​ ഇപ്പോൾ  പുറത്ത്​ വന്നിട്ടുള്ളത്​. ഫിംഗർപ്രിൻറ്​ സ്​കാനർ ഉൾപ്പടെയുള്ള സൗകര്യങ്ങളും പുതിയ ഫോണിൽ ഉണ്ടാവുമെന്നാണ്​ സൂചന. വൻ ബാറ്ററിയുള്ള ഇൗ ഫോണി​​​െൻറ ഇന്ത്യൻ വിപണിയിലേക്കുള്ള വരവിനെ കുറിച്ച്​ സൂചനകളൊന്നും ഇതുവരെ ലഭ്യമല്ല.

Tags:    
News Summary - Oukitel K10000 Pro With 10000mAh Battery, Fingerprint Sensor Expected in June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.