ഇനി നേര്‍ക്കുനേര്‍ പോരാട്ടം, അരയും തലയും മുറുക്കി അലോ

സ്വകാര്യ സംരക്ഷിക്കുമെന്ന കടുത്ത പ്രതിജ്ഞയുമായാണ് ഗൂഗിളിന്‍െറ പുതിയ മെസേജിങ് ആപ്പായ അലോ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന അലോയുടെ പുറത്തായ വിശേഷങ്ങള്‍ ഇതാ. ഗൂഗിള്‍ ടോക്ക്, ഫേസ്ബുക് മെസഞ്ചര്‍, ഹാങ്ങൗട്ട് തുടങ്ങിയവയിലെ പ്രത്യേകതകള്‍ ഇതിലില്ല. വാട്സ്ആപ്പിലെ പോലെ ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. ആപ്പില്‍ എല്ലാ സംഭാഷണങ്ങള്‍ക്കും കോണ്ടാക്ടുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സേര്‍ച്ച് (യൂനിവേഴ്സല്‍ സേര്‍ച്ച്) സൗകര്യമുണ്ട്. ലൊക്കേഷന്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ വേഗത്തില്‍ കൈമാറാന്‍ കഴിയും. എന്നാല്‍ വാട്സ്ആപ്പിലെ പോലെ ഓഡിയോ ഷെയര്‍ ചെയ്യാനും ഡോക്കുമെന്‍റുകള്‍ അയക്കാനും കഴിയില്ല. ജിഫ് ചിത്രങ്ങള്‍ അയക്കാനും ഫോട്ടോകള്‍ ആപ്പില്‍ തുറന്ന് എഡിറ്റ് ചെയ്യാനും സാധിക്കും. ഇഷ്ടമുള്ള മീഡിയ പ്ളെയര്‍ തുറന്ന് വീഡിയോകള്‍ ആസ്വദിക്കാം. ഫയലുകള്‍ വേഗത്തില്‍ അയക്കാന്‍ കംപ്രസ് ചെയ്യാനുള്ള സംവിധാനമുണ്ട്. സംഭാഷണങ്ങള്‍ തര്‍ജമ ചെയ്യുക തുടങ്ങിയ സംവിധാനങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. ഒരു ചിത്രം അലോയിലൂടെ കൈമാറുമ്പോള്‍ അതില്‍ ഉപഭോക്താവിന് ഇഷ്ടമുള്ള രീതിയില്‍ അക്ഷരങ്ങളും ചിത്രങ്ങളും മറ്റും വരച്ചുചേര്‍ക്കാനുള്ള സംവിധാനവുമുണ്ട്. 
ഇന്‍കോഗ്നിറ്റോ ചാറ്റുള്ളതിനാല്‍ ആദ്യാവസാനം വരെ എന്‍ക്രിപ്റ്റ് ചെയ്താണ് സന്ദേശങ്ങള്‍ അയക്കുക. ഗൂഗിള്‍ ക്രോമില്‍ നേരത്തെ മുതലുള്ളതാണ് സേര്‍ച്ച് വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാതെ സ്വകാര്യത സംരക്ഷിക്കുന്ന ഇന്‍കോഗ്നിറ്റോ മോഡ്. അലോയില്‍ സാദാ ചാറ്റില്‍നിന്ന് വ്യത്യസ്തമായി ഇരുണ്ട നീല നിറത്തിലാണ് ഇന്‍കോഗ്നിറ്റോ ചാറ്റ് പ്രത്യക്ഷപ്പെടുക. ഗൂഗിളിലേപോലെ തൊപ്പിയും കണ്ണടയുമുള്ള ലോഗോയും കാണാം. എന്‍ക്രിപ്ഷന്‍ കാരണം ഗൂഗിള്‍ അസിസ്റ്റന്‍റ് ഇന്‍കോഗ്നിറ്റോ ചാറ്റില്‍ പ്രവര്‍ത്തിക്കില്ല. ഇനി ഈ മോഡില്‍ല്‍ നിങ്ങള്‍ക്ക് വരുന്ന സന്ദേശത്തിന്‍െറ ഉള്ളടക്കം വെളിപ്പെടുത്താതെ ഒരു മെസേജ് റിസീവ് ചെയ്തിട്ടുണ്ടെന്ന് മാത്രമാണ് കാണിക്കുക. ഇനി ഒരു സമയം നല്‍കിയാല്‍ സ്വീകരിച്ചയാളുടെ ഫോണിലാണെങ്കിലും സമയംകഴിഞ്ഞ് തനിയെ നശിക്കുന്ന (ഓട്ടോ ഡിലീറ്റ്)സന്ദേശങ്ങളും അയക്കാന്‍ കഴിയും. 
വാട്സാപ്പ് , ടെലിഗ്രാഫ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന രീതിയില്‍ തന്നെയാണ് അലോയും ഉപയോഗിക്കുന്നത്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ആപ്പ് രജിസ്റ്റര്‍ ചെയ്യന്നത്. ഗൂഗിള്‍ അസിസ്റ്റന്‍റ് എന്ന സാങ്കേതിക വിദ്യയിലുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍്റലിജന്‍സ് ഉപയോഗിച്ചാണ് അലോ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വോയ്സ് മെസേജുകള്‍ക്ക് അക്ഷരങ്ങളിലൂടെ മറുപടി നല്‍കാന്‍ കഴിയും. ബാക്കപ്പ് ഓപ്ഷനില്ലാത്തതാണ് പ്രധാന പോരായ്മ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ആപ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്താലോ സിംകാര്‍ഡ് മാറ്റിയാലോ വന്ന സന്ദേശങ്ങളെല്ലാം നഷ്ടപ്പെടും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.