വാട്സാപ്പ് പുതിയ സ്വകാര്യത നയം ഇന്നുമുതൽ; നിങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
ലണ്ടൻ: വിവാദങ്ങളേറെ സഷ്ടിച്ച പുതിയ സ്വകാര്യത നയം വാട്സാപ്പ് ഇന്ന് പ്രാബല്യത്തിലാക്കിയതോടെ എന്തു മാറ്റങ്ങളാണ് വരാനിരിക്കുന്നതെന്ന ആധിയിൽ ഉപഭോക്താക്കൾ. നയം അംഗീകരിച്ച് ഭാഗമാകുകയോ കമ്പനി വേണ്ടെന്നുവെക്കുന്ന സേവനങ്ങൾ ലഭിക്കാതെ തുടരുകയോ മാത്രമാണ് വഴിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. നമ്പറുകളിലേക്ക് വിളിക്കുന്നതും മെസേജ് ചെയ്യുന്നതും മുടങ്ങുമെന്നാണ് സൂചന.
നയം അംഗീകരിക്കാൻ മേയ് 15 അവസാന തീയതിയാണെന്ന് കമ്പനി ഇപ്പോഴും വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഞായറാഴ്ച മുതൽ അക്കൗണ്ടുകൾ ഉപയോഗിക്കാനാവാത്ത സാഹചര്യമുണ്ടാകില്ലെന്നും ഒരു ഉപഭോക്താവും ഇത് അംഗീകരിക്കണമെന്ന് നിർബന്ധിക്കുന്നില്ലെന്നും നേരത്തെ വാട്സാപ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
തുടക്കത്തിൽ, ഓഡിയോ, വിഡിയോ മോഡുകളിൽ ആരെങ്കിലും വിളിച്ചാൽ എടുക്കാനാകും. ഇത് മിസ്ഡ് കോൾ ആയാൽ തിരിച്ചുവിളിക്കാം. സന്ദേശങ്ങൾ വായിക്കാനുമാകും. പക്ഷേ, അയക്കാനാകണമെന്നില്ല. ആഴ്ചകൾ പിന്നിടുന്നതോടെ ഈ സേവനങ്ങളും കമ്പനി നിർത്തും. നയം അംഗീകരിക്കുന്നവർക്കാകട്ടെ, നിലവിലെ എല്ലാ സൗകര്യങ്ങളും സേവനങ്ങളും തുടരും.
2014ൽ വാട്സാപ് ഫേസ്ബുക്കിന്റെ ഭാഗമായ ശേഷം സമാനമായി വിവരങ്ങൾ ഫേസ്ബുക്കുമായി കൈമാറുമെന്ന് അറിയിച്ചിരുന്നു. ചില വിവരങ്ങൾ അന്നുമുതൽ കമ്പനി കൈമാറുന്നുമുണ്ട്. പുതിയ നയത്തോടെ അത് കൂടുമെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.