ജെൻസൻ ഹുവാങ് എൻവിഡിയ തലപ്പത്തേക്ക് തിരിച്ചെത്തുമോ? വാർ റൂം രൂപീകരിച്ച് സാങ്കേതിക വിദഗ്ധർ
എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തന്നെ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ചൈനീസ് ചാര വനിതയുമായുള്ള ബന്ധത്തെ തുടർന്നുണ്ടായ വിവാദത്തെ തുടർന്നാണ് സിഇഒ സ്ഥാനം ഒഴിയാൻ ജെൻസൻ ഹുവാങ് നിർബന്ധിതനായിരുന്നത്. സിലിക്കൺ വാലിയിലെ പ്രമുഖ എക്സിക്യൂട്ടീവുകൾ അദ്ദേഹത്തെ പുനഃസ്ഥാപിക്കുന്നതിനായുള്ള പിന്തുണയോടെ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഹുവാംഗിന്റെ തിരിച്ചുവരവിനായി ലോബിയിങ് നടത്താനും വൈറ്റ് ഹൗസിന്റെ പിന്തുണ തേടാനുമായി സാങ്കേതിക വിദഗ്ധർ ഒരു വാർ റൂം രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സഖ്യകക്ഷി വെളിപ്പെടുത്തി. ചൈനീസ് യുവതിയുമായുള്ള ബന്ധം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളെ തുടർന്നാണ് കഴിഞ്ഞ വ്യാഴാഴ്ച ഹുവാങ് സ്ഥാനമൊഴിഞ്ഞത്. സുരക്ഷാ ആശങ്കകളും, സെൻസിറ്റീവ് വിവരങ്ങളും നൂതന എൻവിഡിയ എഐ ചിപ്പുകളും ബെയ്ജിംഗിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുമാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെ പ്രധാന കാരണം.
ജെൻസൻ ഹുവാങിന്‍റെ രാജിയെ തുടർന്ന്, 2013 മുതൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായി സേവനമനുഷ്ഠിക്കുന്ന കോലെറ്റ് ക്രെസ് താൽക്കാലിക സിഇഒ ആയി ചുമതലയേൽക്കുമെന്ന് എൻവിഡിയ പ്രഖ്യാപിക്കുകയായിരുന്നു.
സ്ഥാനമൊഴിഞ്ഞെങ്കിലും എൻവിഡിയക്കുള്ളിൽ ഹുവാംഗിന് ഇപ്പോഴും ശക്തമായ പിന്തുണയുണ്ട്. ബോർഡിന്റെ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ഹുവാങ് എന്തിനാണ് രാജി വെച്ചതെന്ന് ചില ജീവനക്കാർ ചോദിക്കുമ്പോൾ, കമ്പനിക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വലുതാണെന്ന് മറ്റ് ചിലർ വാദിക്കുന്നുണ്ട്.
ആലീസ് ഹുവാങ് എന്ന് തിരിച്ചറിഞ്ഞ ചൈനീസ് യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച് ഈ മാസം ആദ്യം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. തുടർന്ന്, ഹുവാംഗിന് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന എൻവിഡിയയുടെ ഹെൽത്ത് കെയർ വൈസ് പ്രസിഡന്റ് കിംബ്ലി പവലുമായി ബന്ധപ്പെട്ട മറ്റൊരു ആരോപണവും പുറത്തുവന്നു. ഇത് കമ്പനിയുടെ നയങ്ങളുടെ ലംഘനത്തെക്കുറിച്ചും താൽപ്പര്യ സംഘർഷങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ശക്തമാക്കി.
ഈ വിവാദങ്ങൾ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വലിയ കോലാഹലമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ ആരോപണങ്ങളെക്കുറിച്ച് എൻവിഡിയ ഡയറക്ടർ ബോർഡ് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടയിൽ, വിഷയം ചാരവൃത്തിയുടെ കോണിൽ നിന്നും എഫ്ബിഐയും പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.