ഫോൺ നമ്പർ കാണാതെ ചാറ്റ് ചെയ്യാം..സ്വകാര്യതക്കായി പുതിയ ഫീച്ചറുമായി വാട്സാപ്പ്

ഫോൺ നമ്പർ ആർക്കൊക്കെ കാണാമെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാൻ കഴിയുന്ന പുതിയ സ്വകാര്യതാ സംവിധാനം വികസിപ്പിച്ച് വാട്സാപ്പ്. യൂസർനെയിം ഉപയോഗിക്കുന്നവർക്കാണ് ഇത് ലഭ്യമാവുക. വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പായ 2.26.45.1 ലാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്.

'Everyone','my contact' 'my contact except' 'nobody' എന്നിങ്ങനെ നാല് ഓപ്ഷനുകളാണ് ഇതിൽ ഉണ്ടാവുക. ആദ്യത്തെ ഓപ്ഷനിൽ എല്ലാവർക്കും കാണാൻ കഴിയുന്ന വിധവും, രണ്ടാമത്തെ ഓപ്ഷനിൽ കോണ്ടാക്ടിൽ ഉള്ളവർക്ക് മാത്രവും, മൂന്നാമത്തെ ഓപ്ഷനിൽ തിരഞ്ഞെടുത്ത ആളുകൾക്ക് മാത്രമായും, നാലാമത്തെ ഓപ്ഷനിൽ ആർക്കും കാണാൻ കഴിയാത്ത വിധവും നമ്പർ സെറ്റ് ചെയ്യാം. ഇങ്ങനെ ചെയ്താൽ നമ്പറിന് പകരം യൂസർ നെയിം ആയിരിക്കും കാണാൻ കഴിയുക. ഇങ്ങനെ ആർക്കും കഴിയാനാകാത്ത വിധം നമ്പർ സെറ്റ് ചെയ്താലും മുന്നേ നമ്പർ അറിയുന്ന ആളുകൾക്ക് അത് തുടർന്നും കാണാൻ സാധിക്കും.

വാട്സാപ്പിലെ സെക്യൂരിറ്റി ഫീച്ചറുകളിലാണ് പുതിയ ഓപ്ഷൻസ് ഉൾപ്പെടുത്തുക. ഒരു ഓപ്ഷനിൽനിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ നേരത്തേ നൽകിയ പട്ടിക പുനഃക്രമീകരിക്കപ്പെടും. ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാവുമെന്ന വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വാട്സ്ആപ്പ് യൂസർനെയിം സംവിധാനം 2026 ജൂണിലായിരുന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫോൺ നമ്പർ പങ്കുവെക്കാതെ പുതിയ ആളുകളുമായി ആശയവിനിമയം നടത്താൻ സഹായിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

Tags:    
News Summary - WhatsApp New Privacy Feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.