Representational Image
Posted On
date_range Updated On
date_range സർവകലാശാലയുടെ കമ്പ്യൂട്ടറിൽ കൃത്രിമം: വിദ്യാർഥി പിടിയിൽ
മനാമ: ഉപദ്രവകരമായ പ്രോഗ്രാമുകൾ ഡൗൺലോഡ് ചെയ്ത് ഒരു യൂനിവേഴ്സിറ്റിയുടെ കമ്പ്യൂട്ടറുകളിൽ കൃത്രിമം കാണിച്ച സംഭവത്തിൽ വിദ്യാർഥി പിടിയിൽ. യൂനിവേഴ്സിറ്റിയുടെ പരാതി പ്രകാരമാണ് അധികൃതർ അന്വേഷണം നടത്തിയത്. പാസ്വേഡ് ഹാക്ക് ചെയ്ത് കൈക്കലാക്കിയതിന് ശേഷമായിരുന്നു കൃത്രിമം നടത്തിയത്. യൂനിവേഴ്സിറ്റിയുടെ സുരക്ഷയെ ഹാനികരമായി ബാധിക്കുന്ന തരത്തിലുള്ള പ്രോഗ്രാമാണ് അപ്ലോഡ് ചെയ്യാൻ ഇയാൾ ശ്രമിച്ചത്. 10 വർഷം വരെ തടവും ലക്ഷം ദിനാർ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് വിദ്യാർഥിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.