Posted On
date_range Updated On
date_range പോക്കറ്റിൽ കിടന്ന മൊബൈൽ പൊട്ടിത്തെറിച്ചു; ഭീതിപ്പെടുത്തുന്ന ദൃശ്യം വൈറൽ
ഷോപ്പിൽ ഇരിക്കവെ യുവാവിെൻറ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. സി.സി.ടി.വിയിൽ പതിഞ്ഞ വീഡിയോ വൈറൽ. ഗുജറാത്തിലെ പടാനിലാണ് സംഭവം.നാലുപേർ ചേർന്ന് കടയിൽ സംസാരിച്ചിരിക്കവെ ഒരാളുടെ പോക്കറ്റിൽ കിടന്ന മൊബൈൽ പുകഞ്ഞ് കത്തുകയായിരുന്നു. ഉടനെ അദ്ദേഹം മൊബൈൽ പോക്കറ്റിൽ നിന്ന് തട്ടി പുറത്തേക്കിട്ടു. കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. മൊബൈലിൽ നിന്ന് പുക ഉയരുന്നത് പെെട്ടന്ന് ശ്രദ്ധിച്ചതിനാൽ ദുരന്തം ഒഴിവായി.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഏപ്രിലിൽ സമാനമായ വീഡിയോ വൈറലായിരുന്നു. അന്ന് ചൈനയിലായിരുന്നു അപകടം നടന്നത്. ഒരാളുടെ ബാഗിലുണ്ടായിരുന്ന മൊബൈൽ വളരെ തിരക്കേറിയ സ്ഥലത്തുവച്ച് തീപിടിക്കുകയായിരുന്നു. അന്നും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.