Posted On
date_range Updated On
date_range സ്വകാര്യത നയം; വിവരങ്ങൾ ആരാഞ്ഞുള്ള നോട്ടീസ് സ്റ്റേ ചെയ്യണമെന്ന വാട്സ്ആപ് അപേക്ഷ ഹൈകോടതി തള്ളി
ന്യൂഡൽഹി: സ്വകാര്യത നയം സംബന്ധിച്ച് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) ആരംഭിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ ആവശ്യെപ്പട്ടുള്ള നോട്ടീസ് സ്റ്റേ ചെയ്യണമെന്ന ഫേസ്ബുക്കിെൻറയും വാട്സ്ആപ്പിെൻറയും ആവശ്യം ഡൽഹി ഹൈകോടതി തള്ളി.
അന്വേഷണത്തിെൻറ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ നേരത്തെ ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിൽ സി.സി.ഐക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ജൂലൈ ഒമ്പതിന് പരിഗണിക്കാനിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി അവധിക്കാല ബെഞ്ച് ഫേസ്ബുക്കിെൻറയും വാട്സ്ആപ്പിെൻറയും അപേക്ഷ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.