അനാവശ്യ ആഡ് ഓണുകൾക്ക് റെഡ് സിഗ്നൽ

താക്കോൽ നഷ്ടപ്പെടൽ (Key Loss), വണ്ടിയിലെ വ്യക്തിഗത സാധനങ്ങൾ നഷ്ടപ്പെടൽ (Loss of Personal Belongings) തുടങ്ങിയ ചെറിയ ആഡ്-ഓണുകൾ പോളിസിയിൽനിന്ന് ടിക്ക് മാർക്ക് മാറ്റി ഒഴിവാക്കുക. നിങ്ങളുടെ പേരിൽ മറ്റ് വണ്ടികളുടെ ഇൻഷുറൻസിലോ പേഴ്സനൽ പോളിസിയിലോ ആക്സിഡന്റ് കവർ (PA Cover) ഉണ്ടെങ്കിൽ, ഈ വണ്ടിയുടെ ഇൻഷുറൻസിലെ 350ഓളം വരുന്ന PA കവറും ഒഴിവാക്കാം.

ഇന്ത്യൻ ഇൻഷുറൻസ് നിയമപ്രകാരം (IRDAI) ഒരു വ്യക്തിക്ക് അദ്ദേഹത്തിന്റെ പേരിൽ ഒരു പേഴ്സനൽ ആക്‌സിഡന്റ് കവർ (Compulsory Personal Accident Cover-CPA) ഉണ്ടായിരുന്നാൽ മതിയാകും. അത് 15 ലക്ഷത്തിന്റെ കവറേജ് നൽകുന്ന ഒന്നായിരിക്കണം. നിങ്ങൾക്ക് ഇത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം:

1. എപ്പോഴൊക്കെ ഈ തുക ഒഴിവാക്കാം?

മറ്റൊരു വണ്ടി ഉണ്ടെങ്കിൽ ⊿ നിങ്ങളുടെ പേരിൽ ഓൾറെഡി മറ്റൊരു കാറോ ബൈക്കോ ഉണ്ടാവുകയും, അതിന്റെ ഇൻഷുറൻസിൽ നിങ്ങൾ ഈ 15 ലക്ഷത്തിന്റെ PA കവർ തുക അടക്കുന്നുണ്ടെങ്കിൽ, പുതിയ വണ്ടിയുടെ ഇൻഷുറൻസിൽ നിന്ന് ഇത് ഒഴിവാക്കാം.

പേഴ്സനൽ ഹെൽത്ത് / ലൈഫ് ഇൻഷുറൻസ് ഉണ്ടെങ്കിൽ ⊿ നിങ്ങളുടെ പേരിൽ കമ്പനികളിൽ നിന്നോ അല്ലാതെയോ എടുത്ത കൃത്യമായ ‘Personal Accident Policy’ (15 ലക്ഷമോ അതിൽ കൂടുതലോ കവറേജ് ഉള്ളത്) ഉണ്ടെങ്കിൽ ഈ തുക ഒഴിവാക്കാവുന്നതാണ്.

2. ഇത് എങ്ങനെ ഇൻഷുറൻസിൽ നിന്ന് ഒഴിവാക്കും?

നിങ്ങൾ ഓൺലൈനായി ഇൻഷുറൻസ് എടുക്കുമ്പോഴോ ഏജന്റ് വഴിയോ പുതുക്കുമ്പോൾ ‘Do you have an existing CPA Cover?’ അല്ലെങ്കിൽ ‘Owner-Driver PA Cover’ എന്നൊരു ഓപ്ഷൻ കാണാം.അവിടെ ‘No’ എന്ന് സെലക്ട് ചെയ്യുക (അതായത് എനിക്ക് ഇപ്പോൾ ഈ പോളിസിയിൽ PA കവർ വേണ്ട എന്ന് അർഥം). അപ്പോൾ അവർ നിങ്ങളുടെ നിലവിലുള്ള പോളിസിയുടെ നമ്പറോ വിവരങ്ങളോ ചോദിക്കും. അത് നൽകിയാൽ ആ വർഷത്തെ പ്രീമിയത്തിൽ നിന്ന് ഏകദേശം 350 മുതൽ 400 വരെയുള്ള തുക (ജി.എസ്.ടി ഉൾപ്പെടെ) ഉടനടി കുറഞ്ഞുകിട്ടും.

ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ വണ്ടിയുടെ ആർ.സി ബുക്കിലെ പേരും നിലവിലുള്ള പേഴ്സനൽ ആക്സിഡന്റ് പോളിസിയിലെ പേരും ഒന്നുതന്നെയായിരിക്കണം. വണ്ടി നിങ്ങളുടെ പേരിലും പോളിസി മറ്റാരുടെയെങ്കിലും പേരിലും ആണെങ്കിൽ ഈ ഇളവ് ലഭിക്കില്ല.

ഒരു കാർ അപകടത്തിൽപ്പെടുമ്പോൾ, നിങ്ങളുടെ പേരിൽ ബൈക്കിന്റെ ഇൻഷുറൻസിലുള്ള PA Cover (Personal Accident Cover) ഉപയോഗിച്ച് ക്ലെയിം ചെയ്യാൻ സാധിക്കും. ഇതിന് വണ്ടി ഏതാണെന്നത് ഒരു പ്രശ്നമല്ല. കാരണം, പേഴ്സനൽ ആക്സിഡന്റ് കവർ എന്നത് വണ്ടിക്കല്ല, പകരം ആ വ്യക്തിക്കാണ് (Owner-Driver) ഇൻഷുറൻസ് നൽകുന്നത്. നിങ്ങൾ കാർ ഓടിക്കുമ്പോഴോ, ബൈക്ക് ഓടിക്കുമ്പോഴോ, ഇനി ഒരു കാൽനടയാത്രക്കാരനായി റോഡിലൂടെ പോകുമ്പോഴോ അപകടം സംഭവിച്ചാൽ പോലും ഈ PA കവർ ഉപയോഗിച്ച് ക്ലെയിം ചെയ്യാം.

1. അപകടം നടക്കുമ്പോൾ വണ്ടി ഓടിച്ചിരുന്ന വ്യക്തിക്ക് സാധുവായ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

കാറിന്റെ RC ബുക്കിലെ ഉടമസ്ഥനും ബൈക്കിന്റെ ഇൻഷുറൻസ് പോളിസിയിലെ ഉടമസ്ഥനും ഒരേ വ്യക്തി തന്നെ ആയിരിക്കണം (അതായത് നിങ്ങളുടെ പേരിൽ തന്നെ ആയിരിക്കണം രണ്ട് വണ്ടികളും).

2. ക്ലെയിം ചെയ്യാൻ വേണ്ട കാര്യങ്ങൾ:

അപകടം സംഭവിച്ച് വ്യക്തിക്ക് പരിക്കേൽക്കുകയോ, സ്ഥിരമായ അംഗവൈകല്യം സംഭവിക്കുകയോ, അല്ലെങ്കിൽ മരണം സംഭവിക്കുകയോ ചെയ്യുമ്പോഴാണ് PA കവർ ക്ലെയിം ചെയ്യാനാവുക.

(പൊലീസ് കേസ്)

അപകടം നടന്നാലുടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ച് ഒരു FIR (First Information Report) രജിസ്റ്റർ ചെയ്യണം. PA കവർ ക്ലെയിം ചെയ്യാൻ FIR നിർബന്ധമാണ്.

(ആശുപത്രി രേഖകൾ)

ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് സമ്മറി, മെഡിക്കൽ ബില്ലുകൾ, ഡോക്ടറുടെ സർട്ടിഫിക്കറ്റ് (അംഗവൈകല്യം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കുന്ന ഡിസബിലിറ്റി സർട്ടിഫിക്കറ്റ്) എന്നിവ കൃത്യമായി വാങ്ങി സൂക്ഷിക്കുക. (തുടരും)

Tags:    
News Summary - Red signal for unwanted add-ons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.