നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ കവർ ഗ്ലാസ് പൊട്ടിയതാണോ, പുതിയൊരു ഫോൺ വാങ്ങാൻ ഒരുങ്ങുകയാണോ...? എന്നാൽ നിങ്ങൾ ഒറ്റക്കല്ല. 53 ശതമാനം ഇന്ത്യൻ ഉപഭോക്താക്കളും പ്രതീക്ഷിച്ചതിലും നേരത്തേ പുതിയ ഫോൺ വാങ്ങാൻ കാരണം ചില്ല് പൊട്ടിയതാണെന്ന് ഡിസ്പ്ലേ ടെക്നോളജി കമ്പനിയായ കോർണിങ് ഇൻകോർപറേറ്റഡ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിലുടനീളമുള്ള 1,500ത്തിലധികം സ്മാർട്ട്ഫോൺ ഉപഭോക്താക്കളിലാണ് കമ്പനി സർവേ നടത്തിയത്.
87 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ ഫോൺ നിരന്തരം താഴെയിട്ടതായും 56 ശതമാനം പേർ കവർ ഗ്ലാസിന്റെ ഈടിനെക്കുറിച്ച ആശങ്ക കാരണം ഫോൺ വീഴുന്നതിനെക്കുറിച്ച് ആശങ്കാകുലരാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. സ്മാർട്ട്ഫോൺ ചില്ലു പൊട്ടുന്നത് സമ്മർദം, ഉത്കണ്ഠ എന്നിവക്ക് കാരണമായതായി പലരും പറയുന്നു. പകുതിയോളം ഉപഭോക്താക്കളും ചില്ല് അറ്റകുറ്റപ്പണികൾക്കായി 2,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു.
ഫോണിനെകുറിച്ചുള്ള കമ്പനിയുടെ അവകാശവാദങ്ങൾ സ്മാർട്ട്ഫോണുകൾ വാങ്ങാൻ തങ്ങളെ പ്രേരിപ്പിച്ചതായി 61 ശതമാനം ഇന്ത്യൻ ഉപഭോക്താക്കളും വെളിപ്പെടുത്തി. 58 ശതമാനം പേരും ഡിസ്പ്ലേ വ്യക്തതക്ക് മുൻഗണന നൽകുന്നു. ഡ്രോപ്പ് പ്രൊട്ടക്ഷന്‍ 52 ശതമാനവും സ്ക്രാച്ച് റെസിസ്റ്റൻസിന് 48 ശതമാനവും ഫ്രണ്ട് ആൻഡ് ബാക്ക് പ്രൊട്ടക്ഷന്‍ 52 ശതമാനവും പേർ പരിഗണന നൽകി. 53 ശതമാനം പേർ കാമറ ലെൻസ് ഡ്യൂറബിലിറ്റിക്ക് മുൻഗണന നൽകി. കരുത്തുറ്റ കവർ മെറ്റീരിയൽ ഫീച്ചറുകൾക്ക് കൂടുതൽ പണം നൽകുന്നതിൽ പ്രശ്നമില്ലെന്ന് 74 ശതമാനം ഉപഭോക്താക്കൾ പറയുന്നതായും സർവേ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.