സാന്‍ഫ്രാന്‍സിസ്കോ: ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഏപ്രിൽ ഒന്നു മുതൽ പാസ്വേഡ് പങ്കുവെക്കുന്നതിന് പണമീടാക്കും. കുടുംബത്തിന് പുറത്തുള്ള ആർക്കെങ്കിലും നെറ്റ്ഫ്ലിക്സ് ലോഗിൻ പാസ്വേഡ് നൽകുകയാണെങ്കിൽ പ്രൊഫൈൽ ആക്സസ് ചെയ്യുന്നതിന് അധിക പണം നൽകേണ്ടിവരും.
ഇന്ത്യപോലുള്ള, തങ്ങള്‍ക്ക് വളരാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായ വിപണികളില്‍ തിരിച്ചടി നേരിട്ടതിന്റെ കാരണമായി കമ്പനി കരുതുന്നത് പാസ്വേഡ് പങ്കുവെച്ച് പലയിടത്തായി കാണുന്നതാണ്.
ഐ.പി അഡ്രസ്, ഡിവൈസ് ഐ.ഡി, അക്കൗണ്ട് ആക്ടിവിറ്റി എന്നിവ നിരീക്ഷിച്ച് ഇത് നിയന്ത്രിക്കും. നേരത്തെ ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കുവെക്കുന്നതിന് പണമീടാക്കിത്തുടങ്ങിയിരുന്നു. മൂന്ന് ഡോളർ (ഏകദേശം 250 രൂപ) ആണ് ഇവിടങ്ങളിൽ ഈടാക്കുന്നത്. ഇന്ത്യയിൽ എത്ര തുകയാണ് ഈടാക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
യു.എസ് ആസ്ഥാനമായ ഒ.ടി.ടി ഭീമനായ നെറ്റ്ഫ്ലിക്സിന് 230 ദശലക്ഷത്തിലേറെ വരിക്കാരുണ്ട്. കോവിഡ് കാലത്തെ കുതിപ്പിനുശേഷം കമ്പനി സാമ്പത്തിക വെല്ലുവിളി നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.