ഐഫോൺ 15 വെറും 34,900 രൂപയ്ക്കോ? മറ്റ് മോഡലുകൾക്കും വമ്പിച്ച ആനുകൂല്യം; ട്രെൻഡിങ്ങായി വിജയ് സെയിൽസ്

ബംഗളൂരു: പ്രമുഖ റീട്ടെയിൽ ശൃംഖലയായ വിജയ് സെയിൽസ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ 'ആപ്പിൾ ഡേയ്സ്' (Apple Days) സെയിൽ ആരംഭിച്ചു. ഐഫോൺ 17 സീരീസ് ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളാണ് സെയിലിൽ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 11ന് ആരംഭിച്ച ഈ പ്രത്യേക വില്പന ഏപ്രിൽ 16 വരെ നീണ്ടുനിൽക്കും. വിജയ് സെയിൽസിൻ്റെ വെബ്സൈറ്റിലൂടെയും രാജ്യത്തുടനീളമുള്ള 160ലധികം സ്റ്റോറുകളിലൂടെയും ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം.

പുതിയ ഐഫോൺ 17 സീരീസിനും ആപ്പിളിൻ്റെ ഏറ്റവും പുതിയ 'ഐഫോൺ എയറിനും' (iPhone Air) മികച്ച ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 78,790 രൂപ മുതലാണ് ഐഫോൺ 17 മോഡലിന്റെ വില ആരംഭിക്കുന്നത്. ആക്സിസ്, ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 3,000 രൂപ വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കുന്നതോടെ വില ഇനിയും കുറയും. കൂടാതെ ഐഫോൺ 17 പ്രോ ബാങ്ക് ഡിസ്കൗണ്ടുകൾ ഉൾപ്പെടെ 1,24,190 രൂപ മുതൽ ലഭ്യമാകും. ഐഫോൺ 17 പ്രോ മാക്സിന്റെ വില ആരംഭിക്കുന്നത് 1,38,390 രൂപയിലാണ്. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17ഇ ബാങ്ക് ഓഫറിൽ 57,490 രൂപക്ക് സ്വന്തമാക്കാം. ആപ്പിളിൻ്റെ ഭാരം കുറഞ്ഞ മോഡലായ ഐഫോൺ എയറിനും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ വിജയ് സെയിൽസിൽ ഏറ്റവും ആകർഷണമായത് ഐഫോൺ 15ന് ലഭിക്കുന്ന ഓഫറുകളാണ്. നിലവിൽ ഇന്ത്യയിൽ 59,900 രൂപയാണ് ഐഫോൺ 15 (128GB) മോഡലിന്റെ വില. വിജയ് സെയിൽസ് നൽകുന്ന 2,000 രൂപയുടെ ആനുകൂല്യത്തിന് ശേഷം ഫോൺ വില 56,900 രൂപയാകുന്നു. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ഇതോടെ വില 54,900 രൂപയായി മാറും.

ഇതുകൂടാതെ നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 10,000 രൂപ മൂല്യം ലഭിക്കുകയാണെങ്കിൽ, വിജയ് സെയിൽസ് നൽകുന്ന അധിക എക്സ്ചേഞ്ച് ബോണസായ 10,000 രൂപയും കൂടി ചേർത്ത് മൊത്തം 20,000 രൂപയുടെ ആനുകൂല്യത്തിൽ ഉപഭോക്താക്കൾക്ക് ഐഫോൺ 15 സ്വന്തമാക്കാം. അതായത് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ചേർത്താൽ ഐഫോൺ 15 ഏകദേശം 34,900 രൂപ മാത്രമാണ് വില വരുന്നത്.

മൂന്ന് വർഷം പഴക്കമുള്ള മോഡലാണെങ്കിലും ഐഫോൺ 15 ഇന്നും വിപണിയിൽ ഏറെ ഡിമാന്റുള്ള ഒരു മൊബൈൽ ഫോണാണ്. ഡൈനാമിക് ഐലൻഡ് (Dynamic Island), 1600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയോടുകൂടിയ മികച്ച ഡിസ്പ്ലേ, മികച്ച പ്രകടനം ഉറപ്പുനൽകുന്ന A16 ബയോണിക് ചിപ്പ്, 48MP പ്രധാന കാമറ, 12MP അൾട്രാ വൈഡ് സെൻസർ, 12MP ഫ്രണ്ട് കാമറ എന്നീ ഫീച്ചറുകൾ 15 മോഡലിന്റെ പ്രത്യേകതയാണ്.

ഐഫോൺ 17, 15 മോഡലുകളെ കൂടാതെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 16 മോഡൽ സീരീസിനും വിജയ് സെയിൽസിൽ ഓഫർ ലഭിക്കും. 64,490 രൂപ മുതലാണ് ഐഫോൺ 16 വില ആരംഭിക്കുന്നത്. ഐഫോണുകൾക്ക് പുറമെ ഐപാഡുകൾക്കും മികച്ച ഡീലുകളുണ്ട്. ഐപാഡ് 11th ജനറേഷൻ 30,490 മുതൽ വില ആരംഭിക്കുമ്പോൾ ഐപാഡ് എയർ (11 inch, M4) 58,590 രൂപയാണ് വില. കൂടാതെ ഐപാഡ് പ്രോ (13 inch, M5) 1,20,390 മുതലും ആരംഭിക്കുന്നു.

വിലക്കുറവിന് പുറമെ, പഴയ ഫോണുകൾ കൈമാറുന്നവർക്ക് 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കാൻ സാധ്യതയുണ്ട്. ആപ്പിൾ കെയർ പ്ലസ് (Apple Care+) പ്ലാനുകൾക്ക് 20% വരെ ഡിസ്കൗണ്ടും വിജയ് സെയിൽസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ 'MyVS' ലോയൽറ്റി പ്രോഗ്രാമിലൂടെ ഓരോ പർച്ചേസിനും 0.75% ലോയൽറ്റി പോയിൻ്റുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ചിപ്പ് ക്ഷാമം മൂലം സ്മാർട്ട്ഫോൺ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ, പുതിയ ഐഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഈ സെയിൽ മികച്ചൊരു അവസരമാണ്.

Tags:    
News Summary - iPhone 15 for just Rs 34,900 Huge benefits on other models too Trending in Vijay Sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.