'നഗ്ന ചിത്രങ്ങളിൽ നിന്ന് സംരക്ഷണം'; പുതിയ ഫിൽട്ടറുമായി ഇൻസ്റ്റഗ്രാം

ചാറ്റുകളിലൂടെ പങ്കുവെക്കുന്ന നഗ്ന ചിത്രങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി ഇൻസ്റ്റഗ്രാം പുതിയ ഫിൽട്ടർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാം ഡയറക്ട് മെസ്സേജിലൂടെ (ഡിഎം) നഗ്നതയടങ്ങിയ ചിത്രങ്ങളയച്ചാൽ, അത് ആപ്പ് ബ്ലോക്ക് ചെയ്യും. പുതിയ ഫീച്ചർ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് മാതൃ കമ്പനിയായ മെറ്റ 'ദ വെർജി'നോട് വെളിപ്പെടുത്തി.

'ന്യൂഡിറ്റി പ്രൊട്ടക്ഷൻ' എന്നാണ് ഫീച്ചറിന്റെ പേര്. ഐ.ഒ.എസിൽ കഴിഞ്ഞ വർഷമെത്തിയ ഫീച്ചറിന് സമാനമായിരിക്കും ഇൻസ്റ്റയിലെ നഗ്നത സംരക്ഷണ കവചം. നിങ്ങളുടെ ഇൻസ്റ്റയിലെ ഇൻകമിങ്, ഔട്ട്‌ഗോയിങ് സന്ദേശങ്ങൾ സ്കാൻ ചെയ്ത് അവയിൽ അടങ്ങിയ ചിത്രങ്ങളിലെ നഗ്നത കണ്ടെത്തും. പിന്നാലെ, അവ ഫിൽട്ടർ ചെയ്യുകയും ചെയ്യും. ഫോട്ടോകൾ കാണണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ടാകും. കാണേണ്ടെന്ന ഓപ്ഷൻ തെര​ഞ്ഞെടുത്താൽ ഫോട്ടോകൾ മറഞ്ഞ രീതിയിലാകും പ്രത്യക്ഷപ്പെടുക.


അതേസമയം, സ്വകാര്യയിൽ കടന്നുകയറുകയാണെന്ന ഭയം ഉപയോക്താക്കൾക്ക് വേണ്ടെന്നും ഇൻസ്റ്റഗ്രാം അറിയിച്ചിട്ടുണ്ട്. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിന് കാണാൻ സാധിക്കില്ലെന്നും മെഷീൻ ലേർണിങ് ഉപയോഗിച്ചാണ് ഫീച്ചർ പ്രവർത്തിക്കുന്നതെന്നുമാണ് വിശദീകരണം.

Tags:    
News Summary - Instagram working on filter to protect users from nude pics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.