ഇൻസ്റ്റ സ്റ്റോറി എത്രപേർ വീണ്ടും ക​ണ്ടുവെന്നറിയാം, അവർ അറിയാതെ സ്റ്റോറി കാണാം; പ്രീമിയം ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം പ്ലസ്

കാലിഫോർണിയ: ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി ഇൻസ്റ്റഗ്രാം പ്ലസ് ​എന്ന പേരിൽ പ്രീമിയം സബ്സ്ക്രിഷ്ൻ സേവനം അവതരിപ്പിച്ച് ഫേസ്ബുക്കിന്റെ ​മാതൃകമ്പനിയായ മെറ്റ. തെ​രഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലാണ് നിലവിൽ പരീക്ഷാടിസ്ഥാനത്തിൽ ഇൻസ്റ്റഗ്രാം പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ മെക്സിക്കോ, ഫിലിപ്പീൻസ്, ജപ്പാൻ എന്നിവിടങ്ങളിലാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ പ്രീമിയം വരിക്കാർക്ക് എക്സ്ക്ലൂസീവ് ഫീച്ചറുകളാണ് ലഭ്യമാക്കുക.

സാധാരണ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നിൽനിന്ന് വ്യത്യസ്തമായി വിപുലമായ ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം പ്ലസിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പ്ലസ് ഉപയോഗിക്കുന്നവർക്ക് തങ്ങൾ പങ്കുവെച്ച സ്റ്റോറി എത്രപേർ വീണ്ടും കണ്ടു എന്ന് അറിയാൻ സാധിക്കും. മറ്റൊരാൾ പങ്കുവെച്ച സ്റ്റോറി അവർ അറിയാതെ തന്നെ കാണാനുള്ള സൗകര്യം ലഭിക്കും. കൂടാതെ ​‘​ക്ലോസ് ഫ്രണ്ട്സ്’ ലിസ്റ്റ് സൂക്ഷിക്കാനും എത്ര ഗ്രൂപ്പുകൾ വരെ നിർമിക്കാനും സ്റ്റോറികൾ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാനും കഴിയും. 24 മണിക്കൂർ മാത്രമുള്ള സ്റ്റോറികളുടെ ദൈർഘ്യം 48 മണിക്കൂറായി ഉയർത്തും. ആഴ്ചയിലൊരിക്കൽ ഒരു സ്റ്റോറി സ്​പോട്ട് ലൈറ്റ് ചെയ്യാനും അത് ഫോളോവേഴ്സിന്റെ ശ്രദ്ധയിൽപ്പെടുത്താനും സാധിക്കും. സ്റ്റോറി കണ്ടവരുടെ പട്ടികയിൽനിന്ന് പ്രത്യേക വ്യക്തികളെ കണ്ടെത്തുന്നതിന് സെർച്ച് ഓപ്ഷനും ഇൻസ്റ്റഗ്രാം പ്ലസിൽ ലഭിക്കും.

പരസ്യ വരുമാനത്തിന് പു​റമെ സബ്സ്ക്രിപ്ഷൻ വരുമാനം കൂടി ലക്ഷ്യമിട്ടാണ് കമ്പനിയുടെ പുതിയ നീക്കം. മെക്സിക്കോയിൽ 2.20 യു.എസ് ഡോളർ, ജപ്പാനിൽ 2 യു.എസ് ഡോളർ, ഫിലിപ്പീൻസിൽ 1.07 യു.എസ് ഡോളർ എന്നിങ്ങനെയാണ് ഇൻസ്റ്റഗ്രാം പ്ലസിന്റെ പ്രതിമാസ നിരക്ക്. സ്വകാര്യത, നിയന്ത്രണം, ​പേഴ്സണലൈസേഷൻ തുടങ്ങിയവ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്കായാണ് ഇൻസ്റ്റഗ്രാം പ്ലസ് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. 

Tags:    
News Summary - Instagram tests new paid subscription feature Instagram Plus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.