Posted On
date_range Updated On
date_range ക്ലബ്ഹൗസിന് മുട്ടൻപണിയുമായി ഇൻസ്റ്റഗ്രാം; ഓഡിയോ റൂമുകൾ വരുന്നു
വാഷിങ്ടൺ: ഓഡിയോ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിന് വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം. ക്ലബ്ഹൗസിന് സമാനമായി ഓഡിയോ റൂമുകൾ ആരംഭിക്കാൻ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. മാർച്ചിൽ ഇതിന്‍റെ പരീക്ഷണങ്ങൾ ഇൻസ്റ്റഗ്രാം നടത്തിയെന്നും വാർത്തകളുണ്ട്.
ക്ലബ്ഹൗസിന് സമാനമായിരിക്കും ഇൻസ്റ്റഗ്രാമിന്‍റെയും ഓഡിയോ റൂമുകൾ. ഇൻസ്റ്റയിൽ അക്കൗണ്ടുള്ള ആർക്കും ഓഡിയോ റൂമുകൾ തുടങ്ങാം. ഇതിന്‍റെ ഭാഗമാവാൻ ആരെയും ക്ഷണിക്കുകയും ചെയ്യാം. ക്ഷണം ലഭിച്ചാൽ മാത്രമേ ഓഡിയോ റൂമിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു.
ക്ലബ് ഹൗസിന് സമാനമായി പബ്ലിക് ഓഡിയോ റൂമുകൾ ഇൻസ്റ്റഗ്രാമിലുണ്ടാവില്ല. ഓഡിയോ റൂമിൻെ പരീക്ഷണം ഇൻസ്റ്റഗ്രാം സജീവമായി നടത്തുന്നുവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.