Posted On
date_range Updated On
date_range യു.എ.ഇ യാത്രക്കാർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും..? സഹായിക്കാനിതാ ഒരു ആപ്പ്
ദുബൈ: ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യണമെങ്കിൽ യു.എ.ഇയിൽ എടുത്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ, മാസങ്ങൾക്ക് മുൻപ് വാക്സിനെടുത്ത ശേഷം നാട്ടിലെത്തിയവർക്കൊന്നും സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ഇൗ സാഹചര്യത്തിൽ, എങ്ങിനെയാണ് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എന്ന് പലർക്കും സംശയമുണ്ട്.
മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്ന അൽ ഹൊസ്ൻ (Alhosn) ആപ്പ് വഴിയാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. എമിറേറ്റ്സ് ഐഡിയും ഫോൺ നമ്പറും നൽകി ആപ്പിൽ ലോഗിൻ ചെയ്യണം. ഇതിന് ശേഷം പേരിൽ ക്ലിക്ക് ചെയ്യണം. ഈ സമയം മുകളിൽ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. ഇതിൽ ടച്ച് ചെയ്താൽ വാക്സിൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലേക്കോ ഇ മെയിലിലേക്കോ ഷെയർ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.