ആപ്പിളിൻെറ ദീപാവലി സമ്മാനം; ഓൺലൈൻ സ്​റ്റോർ വഴി​ ഐ ഫോൺ 11വാങ്ങുന്നവർക്ക്​ 14900 രൂപയുടെ എയർപോഡ്​ ഫ്രീ

ഇന്ത്യയിലെ ആപ്പിൾ പ്രേമികൾക്കൊരു സന്തോഷ വാർത്ത. ദീപാവലി ഓഫറുകളുടെ ഭാഗമായി ഐ ഫോൺ 11 ആപ്പിൾ ഓൺലൈൻ സ്​റ്റോറിൽ നിന്നും വാങ്ങുന്ന കസ്​റ്റമേഴ്​സിന്​ എയർപോഡ്​ തികച്ചും സമ്മാനമായി ലഭിക്കുമെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​. ആപ്പിൾ ഓൺലൈൻ സ്​റ്റേറിലൂടെ ഒക്​ടോബർ 17 മുതൽ പരിമിതകാലത്തേക്ക്​ ഈ ഓഫർ ലഭ്യമാകും. 14,900 രൂപ വില വരുന്ന എയർപോഡാണ്​ കമ്പനി സൗജന്യമായി നൽകാൻ പോകുന്നത്​.

കമ്പനിയിൽ നിന്നും നേരിട്ട്​ ഉൽപന്നങ്ങൾ വാങ്ങുന്നത്​ പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായാണ്​ ആപ്പിൾ അടുത്തിടെ രാജ്യത്ത്​ ഓൺലൈൻ സ്സ്​റ്റോർ ആരംഭിച്ചത്​.

ദീപാവലി ഉത്സവകാലത്ത്​ ആപ്പിൾ മാത്രമല്ല മറ്റ്​ ഓൺലൈൻ ഭീമൻമാരും സ്​മാർട്​ഫോണുകൾക്ക്​ വമ്പൻ വിലക്കിഴിവുകളുമായി ആളുകളെ ആകർഷിക്കുന്നുണ്ട്​. ആമസോണിൽ 49,999 രൂപക്കാണ്​​ ഐ ഫോൺ 11 വിറ്റഴിക്കുന്നത്​. ഗ്രേറ്റ്​ ഇന്ത്യൻ ​ഫെസ്​റ്റിവൽ സെയിലിൻെറ ഭാഗമായി ഓഫർ ഒക്​ടോബർ 17 മുതൽ ലഭ്യമാകും.

കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിലെത്തിയ ഐ ഫോൺ 11ൻെറ 64 ജി.ബി വേരിയൻറ്​​ ആപ്പിൾ ഓണലൈൻ സ്​റ്റോറിൽ 68300 രൂപക്കാണ്​ വിൽക്കപ്പെടുന്നത്​. ആമസോണിൽ ഇത്​ 61,990ന്​ ലഭിക്കും.

ആമസോണിലും ആപ്പിൾ ഓൺലൈൻ സ്​റ്റോറിലും ഈ സീസണിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നാണിത്​. ആയതിനാൽ തന്നെ ഐ ഫോൺ 11 വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇപ്പോഴെ സമയം കുറിച്ച്​ വെച്ചോളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.