Posted On
date_range Updated On
date_range വിദേശ ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ; കാരണമിതാണ്..!
വിദേശത്ത് നിന്ന് ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നതിന് അടിയന്തരമായി വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ നിർമിക്കുന്ന ഡ്രോണുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഗവേഷണത്തിനും വികസനത്തിനും (R&D), പ്രതിരോധം, സുരക്ഷാ ആവശ്യങ്ങൾ എന്നിവയ്‌ക്കായുള്ള ഡ്രോണുകളുടെ ഇറക്കുമതിയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, എന്നാൽ, അതിന് കൃത്യമായ അനുമതി എടുക്കേണ്ടതായി വരും. അതേസമയം, ഡ്രോൺ ഘടകങ്ങളുടെ ഇറക്കുമതിക്ക് അനുമതിയുടെ ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.