Posted On
date_range Updated On
date_range മൊബൈൽ എത്താത്ത 7287 ഗ്രാമങ്ങൾ; 6466 കോടി മുടക്കാൻ സർക്കാർ
ന്യൂഡൽഹി: മൊബൈൽ ഫോൺ സൗകര്യം ഇനിയും ലഭ്യമാകാത്ത രാജ്യത്തെ 7287 ഗ്രാമങ്ങളിൽ അതിനുള്ള അടിസ്ഥാനസൗകര്യം എത്തിക്കുന്നതിനായി 6466 കോടി രൂപ ചെലവിടാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ആന്ധ്രപ്രദേശ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് ഈ ആദിവാസി മേഖലകൾ.
സാർവത്രിക സേവന ബാധ്യത നിധിയിൽനിന്നാണ് പണം ചെലവിടുക. അഞ്ചു വർഷം കൊണ്ട് 4ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അനുരാഗ് താക്കൂർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.