Posted On
date_range Updated On
date_range 'ബൈജൂസ്' ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്പോൺസർ
ദോഹ: പ്രമുഖ ഇന്ത്യൻ എജ്യൂടെക് ആപ്ലിക്കേഷനായ 'ബൈജൂസ്' ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്പോൺസർമാരായി. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച് ഫിഫയും മലയാളിയായ ബൈജു രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള 'ബൈജൂസ്' അധികൃതരും തമ്മിൽ ധാരാണാ പത്രത്തിൽ ഒപ്പുവെച്ചത്.
ഫുട്ബാൾ ലോകകപ്പിന്‍റെ ഔദ്യോഗിക സ്പോൺസർമാരാവുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമെന്ന റെക്കോഡുമായാണ് 'ബൈജൂസ്' ഖത്തർ ലോകകപ്പിന്‍റെ പങ്കാളിയാവുന്നത്. ഇതിനകം തന്നെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ എജ്യുടെക് ആപ്ലിക്കേഷനായി മാറിയ ബൈജൂസ്, ലോകകപ്പിന്‍റെ ഔദ്യോഗിക പങ്കാളിയാവുന്നതോടെ ലോകമെങ്ങമുള്ള ഫുട്ബാൾ ആരാധകർക്കിടയിലും വിപണി കണ്ടെത്താനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.