Posted On
date_range Updated On
date_range ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിൽക്കുന്ന കമ്പനി; ഒന്നാംസ്ഥാനം തിരിച്ചു പിടിച്ച് ആപ്പിൾ
വാഷിങ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിൽക്കുന്ന കമ്പനിയെന്ന റെക്കോർഡ് തിരിച്ചു പിടിച്ച് ആപ്പിൾ. സാംസങ്ങിനെ മറികടന്നാണ് ആപ്പിളിന്റെ നേട്ടം. ഐഫോൺ 12 സീരിസിന്റെ വൻ വിൽപനയാണ് ആപ്പിളിനെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ സഹായിച്ചത്.
2016ന് ശേഷമാണ് ആപ്പിൾ സ്മാർട്ട്ഫോൺ വിൽപനയിൽ ഒന്നാം സ്ഥാനം തിരികെ പിടിക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ ആപ്പിളിന്റെ ഫോൺ വിൽപനയിൽ 15 ശതമാനം വർധനയുണ്ടായിട്ടുണ്ട്.
സ്മാർട്ട്ഫോൺ വിൽപനയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളവരിൽ ആപ്പിളും ഷവോമിയും മാത്രമാണ് വളർച്ച കൈവരിച്ചിരിക്കുന്നത്. ഇവരെ കൂടാതെ വാവേയ്, ഒപ്പോ, സാംസങ് തുടങ്ങിയ കമ്പനികളാണ് വിൽപന കണക്കിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.