Posted On
date_range Updated On
date_range മാകും ഐപാഡും വാങ്ങുന്നവർക്ക് എയർപോഡ് സൗജന്യം; ഓഫറുമായി ആപ്പിൾ
ന്യൂഡൽഹി: മാകും ഐപാഡും വാങ്ങുന്ന വിദ്യാർഥികൾക്ക് സൗജന്യമായി എയർപോഡ് നൽകുമെന്ന് അറിയിച്ച് ആപ്പിൾ. കമ്പനിയുടെ ഓൺലൈൻ സ്റ്റോറിലൂടെ ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് എയർപോഡ് സൗജന്യമായി നൽകുക. ഇന്ത്യയിലെ ഉപയോക്താക്കൾക്കായാണ് ആപ്പിൾ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.
ആപ്പിൾ അംഗീകരിക്കുന്ന കോളജുകളുടേയും യൂനിവേഴ്സിറ്റികളുടേയും വിദ്യാർഥികൾക്കായാണ് ഓഫർ . മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ഐമാക്, മാക് പ്രോ, മാക് മിനി, ഐപാഡ് എയർ, ഐപാഡ് പ്രോ എന്നിവക്കൊപ്പമാണ് സൗജന്യമായി എയർപോഡ് നൽകുക.
ഇതിനൊപ്പം വിദ്യാർഥികൾക്കായി മറ്റ് ചില ഓഫറുകളും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിൾ കെയർ, ആപ്പിൾ പെൻസിൽ, ആപ്പിൾ കീബോർഡ്, ആപ്പിൾ മ്യൂസിക് എന്നിവക്ക് ഡിസ്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.