Posted On
date_range Updated On
date_range 'അലക്സ ഡോട്ട് കോം' പൂട്ടാനൊരുങ്ങി ആമസോൺ
ആമസോണിന്‍റെ വെബ് സൈറ്റ് റാങ്കിങ് സൈറ്റായ അലക്സ ഡോട്ട് കോം (Alexa.com) അടുത്ത വർഷം പ്രവർത്തനം നിർത്തും. ആമസോൺ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2022 മെയ് ഒന്ന് വരെ മാത്രമായിരിക്കും വെബ് സൈറ്റ് പ്രവർത്തിക്കുക. ഡിസംബർ എട്ട് മുതൽ അലക്സ പുതിയ സബ്സ്ക്രിപ്ഷൻ സ്വീകരിക്കുന്നതും നിർത്തലാക്കിയിരുന്നു.
25 വർഷം മുമ്പാണ് ആമസോൺ അലക്സ് ഡോട്ട് കോം എന്ന വെബ് സൈറ്റ് റാങ്കിങ് സൈറ്റ് തുടങ്ങിയത്. വെബ് ട്രാഫിക് വിശകലനം ചെയ്യലും ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ വെബ്‌സൈറ്റുകൾ ലിസ്റ്റുചെയ്യലുമാണ് സൈറ്റിന്‍റെ പ്രധാന ജോലി.
അതേസമയം, ആമസോണിന്‍റെ വോയ്‌സ് അസിസ്റ്റന്‍റായ 'അലക്സ'-യ്ക്ക് പുതിയ പ്രഖ്യാപനവുമായി യാതൊരു ബന്ധവുമില്ല. അവയുടെ പ്രവർത്തനം പതിവുപോലെ തുടരും.
കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.