Posted On
date_range Updated On
date_range 5ജി പരീക്ഷണത്തിന് കമ്പനികൾക്ക് അനുമതി
ന്യൂഡൽഹി: ടെലികോം മേഖലയിലെ നാലു കമ്പനികൾക്ക് 5ജി (അഞ്ചാം തലമുറ) പരീക്ഷണത്തിന് കേന്ദ്രാനുമതി. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, എം.ടി.എൻ.എൽ എന്നീ കമ്പനികളായിരിക്കും 5ജി പരീക്ഷണം തുടങ്ങുക. ചൈനീസ് സാങ്കേതിക വിദ്യ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
എറിക്സൺ, നോക്കിയ, സാംസങ്, സി ഡോട്ട് എന്നീ കമ്പനികളായിരിക്കും സാങ്കേതികവിദ്യ നൽകുക. റിലയൻസ് സ്വന്തം സാങ്കേതികത ഉപയോഗിക്കും. നിലവിലെ 4 ജിയേക്കാൾ പത്തു മടങ്ങ് ഇൻറർനെറ്റ് വേഗം ലഭ്യമാക്കുന്നതാണ് 5ജി സാങ്കേതിക വിദ്യ. ടെലിമെഡിസിൻ, ടെലി വദ്യാഭ്യാസം അടക്കം വിവിധ മേഖലകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നതാണ് 5ജി സാങ്കേതികത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.