‘ഇനി നിങ്ങള്‍ സുരക്ഷിതര്‍’ പുതിയ സംവിധാനവുമായി സ്മാര്‍ട്ട് ഫോണ്‍ ആപ്

ലണ്ടന്‍: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സുരക്ഷ സംവിധാനവുമായി പുതിയ ആപ് പുറത്തിറങ്ങി. ഏറ്റവും പുതിയ സൗകര്യങ്ങളും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശങ്ങളും ഇതിലുണ്ട്. 
 ‘അംബ്രല’ എന്നു പേരിട്ടിരിക്കുന്ന ആപ് പുറത്തിറക്കിയിരിക്കുന്നത് ലണ്ടന്‍ ആസ്ഥാനമായുള്ള സെക്യൂരിറ്റി ഫസ്റ്റ് എന്ന കമ്പനിയാണ്. സുരക്ഷിതമായി ഫോണ്‍കാളുകളും ഫയലുകളും കൈകാര്യം ചെയ്യാനുള്ള സംവിധാനവും അറസ്റ്റിനെതിരെയുള്ള മുന്‍കരുതലും ആപ്പിലുണ്ട്. 


സ്വന്തം മേഖലയിലെ അപകടങ്ങള്‍ കണ്ടത്തൊനും പുരോഗതികളറിയാനുമൊക്കെയുള്ള സഹായവും ലഭ്യമാവും. സാമൂഹികപ്രവര്‍ത്തകര്‍ക്കും മറ്റും അവരുടെ പ്രവര്‍ത്തനമേഖലകളില്‍ ശാരീരികമായും സാങ്കേതികപരമായും സുരക്ഷ നല്‍കുന്നതിനാണ് ഇത്തരമൊരു ആപ് നിര്‍മിച്ചതെന്ന്  സെക്യൂരിറ്റി ഫസ്റ്റ് ഡയറക്ടര്‍ റോറി ബയ്റന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.