ഹൈപ്പർ ഒ.എസിൽ ​പ്രവർത്തിക്കുന്ന ഷഓമി 14 സീരീസ്; റിലീസ് ഡേറ്റ് പുറത്തുവിട്ട് കമ്പനി

ചൈനീസ് സ്മാർട്ട്ഫോൺ ഭീമനായ ഷഓമി അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഷഓമി 14 സീരീസ് ലോഞ്ച് ചെയ്യാൻ പോവുകയാണ്. എം.ഐ.യു.ഐ (MIUI) -യിൽ നിന്ന് മാറി പുതിയ ഹൈപ്പർ ഒ.എസുമായി എത്തുന്ന പ്രീമിയം ഷഓമി 14 സീരീസ് സ്മാർട്ട്ഫോണുകൾ ക്വാൽകോമിന്റെ 8 ജെൻ 3 എന്ന ഏറ്റവും കരുത്തുറ്റ ചിപ്സെറ്റുമായാണ് വരുന്നത്. ആദ്യത്തെ 8 ജെൻ 3 ചിപ് സെറ്റ് സ്മാർട്ട്ഫോൺ എന്ന റെക്കോർഡും അതോടെ ഷഓമി 14 സ്വന്തമാക്കും.


ചൈനീസ് ട്വിറ്റർ എന്നറിയപ്പെടുന്ന വെയ്ബോയിലാണ് പുതിയ പ്രീമിയം ഫോണുകളുടെ ലോഞ്ച് കമ്പനി പ്രഖ്യാപിച്ചത്. ഹൈപ്പർ ഒ.എസും ഫോണും ഒക്ടോബർ 26-ന് ലോഞ്ച് ചെയ്യുന്നതായി കമ്പനി സ്ഥിരീകരിച്ചു. ഷഓമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റായ ആൽവിനും തന്റെ X അക്കൗണ്ടിൽ ലോഞ്ച് ഇവന്റ് ടീസറുകൾ പങ്കിട്ടിട്ടുണ്ട്. ഫ്ലാഗ്ഷിപ്പ് ഫോണിനും പുതിയ യൂസർ ഇന്റർഫേസിനും വേണ്ടി കാത്തിരിക്കാൻ പറഞ്ഞ അദ്ദേഹം പഴയ എം.ഐ.യു.ഐയിൽ നിന്ന് വലിയ മാറ്റങ്ങളായിരിക്കും പുതിയ ഹൈപ്പർ ഒ.എസിലുണ്ടാവുകയെന്ന സൂചനയും നൽകിയിട്ടുണ്ട്. ഒക്ടോബർ 26 ഇന്ത്യൻ സമയം 4:30നാകും ലോഞ്ച് ഇവന്റ് ആരംഭിക്കുക.


120 വാട്ട് അതിവേഗ ചാർജിങ്ങും 1 ഇഞ്ച് ടൈപ് കാമറ സെൻസറുമാണ് ഷഓമി 14-ൽ എടുത്തുപറയേണ്ട മറ്റു വിശേഷങ്ങൾ. ലൈകയുടെ ലെൻസായിരിക്കും പുതിയ ഫോണിൽ ഫീച്ചർ ചെയ്യുക. വെള്ളം & പൊടി പ്രതിരോധത്തിനായി IP68 പിന്തുണ, മികച്ച ഗെയിമിങ് അനുഭവം നൽകുന്നതിനായി ​ഐസ്‍ലൂപ് ലിക്വിഡ് കൂളിങ് ടെക്നോളജി എന്നിവയും ഫോണിന്റെ സവിശേഷതയാണ്. 

Tags:    
News Summary - Xiaomi 14 Series and HyperOS Launch Date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.