ജൂൺ 30 മുതൽ​  ഇൗ ഫോണുകളിൽ വാട്​സ്​ ആപ്പ്​ അപ്രത്യക്ഷമാകും

കാലിഫോർണിയ: ജൂൺ 30 മുതൽ ചില  ഫോണുകളിൽ വാട്​സ്​ ആപ്പ്​ ലഭ്യമാവില്ല. നോക്കിയ എസ്​40, നോക്കിയ എസ്​60, ബ്ലാക്ക്​ബെറി ഒ.എസ്​ ഉപയോഗിക്കുന്ന ഫോണുകളിലാണ്​ സേവനം ലഭ്യമാകാതിരിക്കുക. വിൻഡോസ്​ ഫോൺ 7, ആൻഡ്രോയിഡ്​ 2.2, ​െഎ.ഒ.എസ്​ 6 എന്നിവയിൽ നേരത്തെ തന്നെ ​ വാട്​സ്​ ആപ്പ് പിൻവലിച്ചിരുന്നു​ .

കഴിഞ്ഞ വർഷം മുതലാണ്​ പഴയ ഒ.എസുകളിൽ ഉപയോഗിക്കുന്ന ഫോണുകളിൽ നിന്ന്​ വാട്​സ്​ ആപ്പ്​ പിൻവലിക്കാൻ കമ്പനി തീരുമാനമെടുത്തത്​. 2017 ജൂൺ 30ന്​ തീരുമാനം നടപ്പിലാക്കുമെന്നും വാട്​സ്​ ആപ്പ്​ അറിയിച്ചിരുന്നു. പഴയ ഫോണുകൾ അതിനുള്ളിൽ അപ​്​ഗ്രേഡ്​ ചെയ്യാനും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്​. 

ആൻഡ്രോയിഡ്​ 2.3.3, ​െഎ.ഒ.എസ്​ 7, വിൻഡോസ്​ 8 തുടങ്ങിയ ഒാപ്പറേറ്റിങ്​ സിസ്​റ്റമോ ഇതി​​​െൻറ ഉയർന്ന വേർഷനുകളോ ഉപയോഗിക്കുന്നവർക്ക്​ വാട്​സ്​ ആപ്പ്​ ലഭ്യമാകും. ഇതി​​​​െൻറ താഴ്​ന്ന വേർഷനുകളിൽ ​വാട്​സ്​ ആപ്പ്​ ലഭ്യമാകില്ലെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​. ബ്ലാക്ക്​ബെറി, സിംബിയൻ ഫോണുകൾക്കാവും തീരുമാനം പ്രധാനമായും തിരിച്ചടിയാവുക.

Tags:    
News Summary - whats up erased from these phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.