വില കുറഞ്ഞ 4ജി സ്​മാർട്​ഫോണുമായി സാൻസൂയി

മുംബൈ: ജാപ്പനീസ്​ സ്​മാർട് ​ഫോൺ നിർമാതാക്കളായ സാൻസൂയി വില കുറഞ്ഞ 4ജി സ്​മാർട്ഫോൺ ഹോറിസൺ 2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ബജറ്റ്​ സ്​മാർട്​ഫോൺ നിരയിൽ തരംഗമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ്​ സാൻസൂയിയുടെ നീക്കം. ജിയോയുടെ വരവോട്​ കൂടി 4ജി  സ്​മാർട്​ഫോണുകളുടെ ഡിമാൻറ്​ വൻതോതിൽ വർധിച്ചത്​​  മുന്നിൽകണ്ടാണ്​ സാൻസൂയിയുടെ നീക്കം.

അഞ്ച്​ ഇഞ്ച്​ ഡിസ്​പ്ലേയാണ്​ ഹോറിസണിന്​ 1.25 ജിഗാഹെഡ്​സി​​െൻറ ക്വാഡ്​ കോർ പ്രോസസറാണ്​ ​ കരുത്ത്​ പകരുന്നത്​. 2 ജി.ബി​ റാം 16 ജി.ബി റോം എന്നിവയാണ്​ സ്​റ്റോറേജ്​ . മെമ്മറി 64 ജി.ബി വരെ ദീർഘിപ്പിക്കാവുന്നതാണ്​. 8 മെഗാപിക്​സലി​​െൻറ പിൻകാമറയും 5 മെഗാപിക്​സലി​​െൻറ മുൻ കാമറ​, ആൻഡ്രോയിഡ്​ ന്യൂഗട്ടാണ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റം. ഗോൾഡ്​, ബ്ലാക്ക്​ ഗ്രേ, റോസ്​ തുടങ്ങിയ നിറങ്ങളിൽ പുതിയ ഫോൺ ലഭ്യമാവും. ഡിസ്​പ്ലേയിലെ ദൃശ്യങ്ങൾ കൂടുതൽ മിഴിവ്​ നൽകുന്നതിനുള്ള സംവിധാനവും  പുതിയ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്​ കമ്പനി അറിയിച്ചു.

ഒ.ടി.ജി പെൻഡ്രൈവ് കണക്​ട്​ ചെയ്യുന്നതിനുള്ള സംവിധാനവും ഫോണിൽ ഉൾപ്പെടുത്തിയിണ്ട്​. 5,000 രൂപക്ക്​ മുകളിലുള്ള ഫോണിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും കുറഞ്ഞ്​ വിലക്ക്​ സംയോജിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്​ സാൻസൂയിയുടെ വിജയം. കുറഞ്ഞ വിലക്ക്​ എല്ലാ സൗകര്യങ്ങളും വേണമെന്ന്​ ആഗ്രഹിക്കുന്നവരെയാണ്​ പുതിയ ഫോണിലൂടെ സാൻസൂയി ലക്ഷ്യം വെക്കുന്നത്​​. 

Tags:    
News Summary - Sansui launches 4G VoLTE enabled Horizon 2 with Android 7, IR blaster feature at Rs 4,999

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.