സാംസങ്​ ഫോൺ കത്തുന്നതി​െൻറ കാരണമറിയാണോ; തിങ്കളാഴ്ച വരെ കാത്തിരിക്കണം

സോൾ: ചില്ലറ പുലിവാലൊന്നുമല്ല ഫോൺ കത്തൽ വിവാദവുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്​ ഇലക്ട്രോണിക്സിന്​ നേരിടേണ്ടിവന്നത്​. ഗാലക്​സി നോട്ട്​സെവൻ അധികമായി ചൂടാവുകയും തീ പിടിക്കുകയും ചെയ്തതിനെ തുടർന്ന്​ ഫോൺ സാംസങ് ​തിരിച്ചുവിളിക്കുകയും കമ്പനിയുടെ ഇമേജിന്​ ഇടിവു സംഭവിക്കുകയും ചെയ്​തിരുന്നു. 

എന്നാൽ തീ പിടുക്കുന്നതി​െൻറ കാരണം തങ്ങൾ ജനുവരി 23ന്​അറിയിക്കുമെന്നാണ്​ കമ്പനി അധികൃതർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്​. വെബ്സൈറ്റിൽ ചൈനീസ്​, ഇംഗ്ലീഷ്​, കൊറിയൻ ഭാഷകളിലൂടെ ലൈവ്​വിഡിയോയിലൂടെയാണ്​ അറിയിക്കുക. 

പ്രാഥമിക അന്വേഷണത്തിൽ ഗാലക്​സിയുടെ നിർമാണത്തിലും ബാറ്ററിയിലുമുണ്ടായ ചെറിയ പ്രശ്​നമാണ്​ തീപിടുത്തത്തിന്​ കാരണമെന്നറിയിച്ച​ കമ്പനി കൂടുതൽ പരിശോധനക്ക്​ ശേഷം ഫോൺ വിപണിയിൽ നിന്ന്​ പിൻവലിക്കാൻ തയ്യറാവുകയായിരുന്നു. മുപ്പത്തിനാലായിരം കോടിയിലധികം രൂപയുടെ നഷ്​ടമാണ്​ ഇത്തരത്തിൽ സാംസങ്ങിന്​ ഉണ്ടായത്​.  


 

Tags:    
News Summary - samsung

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.