സാംസങ്​ നോട്ട്​ 7 വീണ്ടും പുറത്തിറക്കുന്നു

സിയോൾ: പൊട്ടിെത്തറിക്കുന്നുവെന്ന പരാതിയെ തുടർന്ന് വിപണിയിൽ നിന്നും സാംസങ് പിൻവലിച്ച നോട്ട് 7 മൊബൈൽ ഫോൺ കമ്പനി വീണ്ടും പുറത്തിറക്കുന്നു. നോട്ട് 7ന് ആവശ്യകതയുണ്ടെങ്കിൽ ഫോണിൽ ചില മാറ്റങ്ങൾ വരുത്തി പുറത്തിറക്കാനുള്ള ശ്രമമാണ് സാംസങ് നടത്തുന്നതെന്നാണ് റിപ്പോർട്ട്.

 എന്നാൽ നോട്ട് 7നിലെ ചില ഹാർഡ്വെയർ ഭാഗങ്ങൾ മറ്റ് ഫോണുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് സൂചന. പൊട്ടിത്തെറിക്കുന്നുവെന്ന പരാതിയെ തുടർന്ന് 25 ലക്ഷം  ഗാലക്സി ഫോണുകളാണ്  സാംസങ് തിരിച്ച് വിളിച്ചത്. ഇ-–വേസ്റ്റ് സംബന്ധിച്ച ചർച്ചകൾ സജീവമായ കാലഘട്ടത്തിൽ സാംസങ് ഇത്രത്തോളം ഫോണുകൾ സൂക്ഷിക്കുന്നതിൽ  ഗ്രീൻ പീസ് അടക്കമുള്ള സംഘടനകൾ വിമർശനമുയർത്തിയിരുന്നു. ഇതിനെ തുടർന്നാണ് തിരിച്ച് വിളിച്ച ഫോണുകൾ വീണ്ടും ഉപയോഗിക്കാനുള്ള ശ്രമം സാംസങ് നടത്തുന്നത്.

അതേസമയം ഗാലക്സി നോട്ട് 7ൻ സൃഷ്ടിച്ച നഷ്ടം മറികടക്കാൻ ലക്ഷ്യംവെച്ച് സാംസങ് പുറത്തിറക്കുന്ന ഗാലക്സി എസ്8െൻറ ലോഞ്ച് കമ്പനി ബുധനാഴ്ച നിർവഹിക്കും. ന്യൂയോർക്കിലും ലണ്ടനിലുമാണ്  ഫോൺ പുറത്തിറക്കുക. ഇന്ത്യൻ സമയം 8:30നാണ് ഫോണിെൻറ ലോഞ്ച് ഇവൻറ്.

Tags:    
News Summary - Samsung plans to relaunch refurbished Note 7 devices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.