ദൈവത്തി​െൻറ സ്വന്തം ഫോൺ വിപണിയിലേക്ക്​

ന്യൂഡൽഹി: ക്രിക്കറ്റ്​ ദൈവം സച്ചിൻ ടെൻഡുൽക്കറുടെ പേരിൽ എത്തുന്ന എസ്​.ആർ.ടി ഫോൺ പുറത്തിറങ്ങി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സച്ചിൻ തന്നെയാണ്​ ഫോൺ പുറത്തിറക്കിയത്​. സ്​മാർട്രോൺ എന്ന കമ്പനിയാണ്​ ഫോൺ നിർമിച്ചതാണ്​. ഫോണി​െൻറ ബ്രാൻഡ്​ അംബാസിഡറും സഹ ഉടമയും സച്ചിനാണ്​. 

ഷവോമിയുടെ റെഡ്​ മീയോട്​ സമാനാമായ ഫീച്ചറുകളാണ്​ പുതിയ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. ടൈറ്റാനിയും ഗ്രേ നിറത്തിൽ പുറത്തിറങ്ങുന്ന ഫോൺ ബുധനാഴ്​ച മുതൽ ഫ്ലിപ്​കാർട്ടിൽ ലഭ്യമാവും. 32 ജി.ബി വേരിയൻറിന്​ 12,999 രൂപയും 64 ജി.ബി വേരിയൻറിന്​ 13,999 രൂപയാണ്​ വില. ആൻഡ്രോയിഡ്​ ന്യൂഗട്ടിലാണ്​ ഫോൺ എത്തുന്നത്​. ന്യൂഗട്ടി​െൻറ പുതിയ അപ്​ഡേറ്റും ഫോണിൽ ലഭ്യമാവും. ഒക്​ടോകോർ സ്​നാപ്​ഡ്രാഗണറാണ്​ പ്രൊസസർ, നാല്​ ജി.ബിയാണ്​ റാം, 13 മെഗാപിക്​സൽ പിൻകാമറയും 5 മെഗാപിക്​സലി​െൻറ മുൻകാമറയുമാണ്​ ഫോണി​െൻറ കാമറ വിഭാഗത്തിലെ സവിശേഷതകൾ. 

4 ജി വോൾട്ട്​്, ഡ്യൂവൽ വോൾട്ട്​ ബാൻഡ്​ വൈ--^ഫൈ, ബ്ലൂടൂത്ത്​ വി4.1, യൂ.എസ്​.ബി ടൈപ്പ്​^സി പോർട്ട്​, ജി.പി.എസ്​/എ^ജി.പി.എസ്​, എഫ്​.എം റേഡിയോ, എൻ.എഫ്​.സി എന്നിവയാണ്​ പ്രധാന കണക്​ടിവിറ്റി ഫീച്ചറുകൾ. ആക്​സലോമീറ്റർ, ആംബിയൻറ്​ ലൈറ്റ്​, ജിറോസ്​കോപ്പ്​, മാഗ്​നേമീറ്റർ, പ്രോക്​സിമിറ്റി എന്നിവയാണ്​ സെൻസറുകൾ. 3000mAh ആണ്​ ബാറ്ററി. ക്യൂക്ക്​  ചാർജ്​ ഉൾപ്പടെയുള്ള സംവിധാനങ്ങളും ബാറ്ററിക്കൊപ്പം ലഭ്യമാണ്​.
 

Tags:    
News Summary - Sachin Tendulkar Launches Smartron srt.phone, Price Starts at Rs. 12,999: Launch Offers, Release Date, Specifications, and More

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.