ഫേസ്​ബുക്ക് 'പോളിസി'​: വീശദീകരണമാരാഞ്ഞ്​ മനുഷ്യാവകാശ സംഘടനകൾ

കാലിഫോർണിയ: ഫേസ്​ബുക്കി​െൻറ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നയത്തിൽ വിശദീകരണമാരാഞ്ഞ്​ മനുഷ്യാവകാശ സംഘടനകൾ. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ടുള്ള പോസ്​റ്റുകൾ ഫേസ്​ബുക്ക്​ നിരന്തരമായി സെൻസർ ചെയ്യുന്ന പശ്​ചാത്തലത്തിലാണ്​ അമേരിക്കൻ സിവിൽ ലിബേർട്ടി റെറ്റസ്​, സിറാ ക്​ളബ്​, ​െസൻറർ ഒാഫ്​ മീഡിയ ജസ്​റ്റിസ്​ അമേരിക്ക എന്നി സംഘടനകൾ ആശങ്ക അറിയിച്ച് ​രംഗത്തെത്തിയത്​.  

പൊലീസ്​ അ​തിക്രമങ്ങൾ, വിയ്​റ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ എന്നിവ​െയല്ലാം ഫേസ്​ബുക്ക്​ നീക്കം ചെയ്​തിരുന്നു. രണ്ട്​ ഫലസ്​തീൻ ​മാധ്യമപ്രവർത്തകരുടെ അക്കൗണ്ടും ഫേസ്​ബുക്ക്​ സസ്​​െപൻഡ്​ ചെയ്​തിരുന്നു. ഇതിനെ വിമർശിച്ച്​ കൊണ്ട്​ ഫേസ്​ബുക്ക്​ മേധാവിക്ക്​ ഇവർ കത്തും അയച്ചിട്ടുണ്ട്.

ഫേസ്​ബുക്കിനെകുറിച്ചുള്ള എല്ലാ അഭിപ്രായങ്ങളെയും സ്വാഗതം ​െചയ്യുന്നു. സംഘടനകൾ നൽകിയ കത്തിനെ കുറിച്ച്​ കമ്പനി പരിശോധിക്കുമെന്നും ഫേസ്​ബുക്ക്​ ​അധികൃതർ പ്രതികരിച്ചു. റോയി​േട്ടഴ്​സി​െൻറ റിപ്പോർട്ടനുസരിച്ച്​  ഫേസ്​ബുക്കിലെ സീനിയർ എക്​സിക്യുട്ടീവസ്​ ആണ്​ ഫേസ്​ബുക്കി​െൻറ ഉള്ളടക്കത്തെ സംബന്ധച്ച്​ തീരുമാനമെടുക്കുന്നത്​.

 

Tags:    
News Summary - Rights Groups Ask Facebook to Clarify Its Policies on Content Removal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.