മുംബൈ: റിലയൻസ് ജിയോക്ക് പിന്നാലെ കിടിലൻ ഒാഫറുമായി എയർടെൽ രംഗത്ത്. ഇന്ത്യയിലെവിടെയും അൺലിമിറ്റഡ് കോളിങിനുള്ള സൗകര്യവും ഡാറ്റാ ഒാഫറുകളുമായുള്ള പുതിയ കോംബോ പ്ലാൻ എയർടെൽ അവതരിപ്പിച്ചു.
രണ്ട് പാക്കുകളാണ് പുതിയ ഒാഫറിെൻറ ഭാഗമായി എയർടെൽ വിപണിയിലിറക്കിയിരിക്കുന്നത്.
345 രൂപയുടെ പാക്കാണ് ആദ്യത്തേത്. ഇതിൽ ഇന്ത്യയിലെ ഏതു ഫോണുകളിലേക്കും അൺലിമിറ്റഡായി സംസാരിക്കാം. ഇതിനൊടപ്പം തന്നെ സ്മാർട്ട്ഫോണുകൾക്കായി 1 ജി ബി 4ജി ഡാറ്റയും എയർടെൽ നൽകുന്നുണ്ട്. ബേസിക്ഫോണുകൾക്ക് 50 എം.ബിയുടെ അധിക ഡാറ്റയുമുണ്ടാകും.
145 രൂപയുടെതാണ് രണ്ടാമത്തെ പാക്ക്. ഇതിൽ അൺലിമിറ്റഡ് സംസാരസമയത്തോടൊപ്പം 300 എം.ബി 4 ജി ഡാറ്റയും ലഭ്യമാകും. ഇൗ പാക്കിലും ബേസിക് ഫോണുകൾക്കായി 50 എം.ബിയുടെ അധിക ഡാറ്റയുമുണ്ടാകും. രണ്ട് പാക്കുകളുടെയും കാലാവധി 28 ദിവസമായിരിക്കും.
വിവിധ സർക്കിളുകൾക്കനുസരിച്ച് പാക്കുകളിൽ മാറ്റം വരാമെന്ന് എയർടെൽ അറിയിച്ചു. കേരളത്തിൽ 2 ജി, 4 ജി നെറ്റ്വർക്കുകളിൽ പുതിയ പാക്ക് ലഭ്യമാവുമെന്നും എയർടെൽ അറിയിച്ചു. മികച്ച് നെറ്റ്വർക്ക് അനുഭവം ഉപഭോക്താകൾക്ക് നൽകുന്നതിന്‍റെ ഭാഗമായാണ് പുതിയ ഒാഫറുകൾ അവതരിപ്പിച്ചതെന്ന് എയർടെൽ മാർക്കറ്റിങ് ഒാപ്പറേഷൻസ് ഡയറക്ടർ അജയ് പുരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.